നിറവ് ദ്വിദിന ക്യാമ്പ് നാട്ടകം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു

കോട്ടയം: നാട്ടകം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആഗസ്റ്റ് 14, 15 തിയതികളിൽ നടക്കുന്ന  നാഷണൽ സർവീസ് സ്കീം  ദ്വിദിന റെസിഡൻഷ്യൽ മിനി  ക്യാമ്പ്  നിറവിൻ്റെ ഭാഗമായി നടന്ന ”തുല്യം  സമത്വ ജ്വാല ”  വാർഡ് കൗൺസിലർ ജയടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ബെനോ ജോസഫ്,  പോഗ്രാം ഓഫിസർ  നോബിൾ ജോൺ  നോബിൾ എന്നിവർ സംസാരിച്ചു.  രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ   ജെൻഡർ ഇക്വാലിറ്റി എന്ന വിഷയിൽ ഡിബേറ്റ് നടന്നു .  ഐസ് ബ്രേക്കിംങ്ങ്  സെഷനിൽ  കളികളിലൂടെ കാര്യത്തിലേയ്ക്ക് എന്ന വിഷയത്തിൽ   ജോസ് .ജി. പാലതിങ്കൽ ക്ലാസ് നയിച്ചു ഇന്ന്  നടക്കുന്ന  സ്വാതന്ത്ര്യദിനാഘോഷം വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ    ഉദ്ഘാടനം ചെയ്യും.തുടർന്ന്  ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ്  , അടുക്കളക്കലണ്ടർ വിതരണം.  കോട്ടയം ശാന്തിഭവൻ അഗതിമന്ദിര സന്ദർശനം .എന്നിവയ്ക്ക് ശേഷം 3 മണിക്ക് ക്യാമ്പ് സമാപിക്കും.

Advertisements

Hot Topics

Related Articles