കോട്ടയം സ്വദേശിനിയായ പി.എച്ച്.ഡി വിദ്യാർത്ഥിനി അടക്കം ആറു പേര്‍ മയക്കുമരുന്നുമായി പിടിയിൽ : പെൺകുട്ടി താമസിച്ച മുറിയിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു 

തലശ്ശേരി: യുവതി ‍ ഉള്‍പ്പെടെ ആറു പേര്‍ മയക്കുമരുന്നുമായി പൊലിസ് പിടിയില്‍.തലശേരി റെയില്‍വേ സ്റ്റേഷന് സമീപമുള്ള റസിഡൻസില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.ഡല്‍ഹിയില്‍ പി.എച്ച്‌.ഡി വിദ്യാര്‍ത്ഥിനിയും കോട്ടയം സ്വദേശിനിയുമായ അഖില (24), കോഴിക്കോട് മുക്കം സ്വദേശി വിഷ്ണു (25), തലശേരി ചിറക്കര സ്വദേശി സഫ്വാൻ (25), ചൊക്ലി സ്വദേശി മുഹമ്മദ് സനുല്‍ (27), തലശേരി ചിറക്കരയിലെ സിനാൻ (23), കൊല്ലം സ്വദേശി അനന്ദു (26) എന്നിവരെയാണ് തലശേരി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടര്‍ അനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്.

Advertisements

ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് 2.77 ഗ്രാം എംഡി എം എ യും3.77 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടത്തിയ പോലീസ് റെയ്ഡിലാണ് സംഘം പിടിയലായത്.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇവര്‍ ട്രെയിൻമാര്‍ഗമാണ് തലശേരിയിലെത്തിയത്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.