ഏറ്റുമാനൂർ : യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. കോറം തികയാതെയാണ് പ്രമേയം തള്ളിയത്. ഭരണ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. അവിശ്വാസ പ്രമേയ ചർച്ചയിൽ 15 പേർ മാത്രമാണ് ഹാജരായത്.
നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജിനെതിരെ 12 കൗൺസിലർമാർ ഒപ്പിട്ടാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. എൽ ഡി എഫ് അംഗങ്ങളെ കൂടാതെ വൈസ് ചെയർമാൻ കെ. ബി ജയമോഹനും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജിയും, സുനിത ബിനീഷും ചർച്ചക്ക് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
35 കൗൺസിലർമാരുള്ള നഗരസഭയിൽ 15 അംഗങ്ങളുടെ പിന്തുണയിലാണ് നിലവിൽ യുഡിഎഫ് ഭരിക്കുന്നത്. കോൺഗ്രസിൻ്റെ 11ഉം രണ്ട് വീതം കേരളകോൺഗ്രസിൻ്റെയും, രണ്ട് സ്വതന്ത്രരുടെയും പിന്തുണയിൽ 15 അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്.
പ്രതിപക്ഷത്ത് സിപിഎമ്മിന് – 9, കേരള കോൺഗ്രസ് (എം )ന് -2, സിപിഐ- 1, സ്വതന്ത്രൻ-1 എന്ന നിലയിലാണ് കക്ഷിനില.