കോട്ടയം ഈസ്റ്റ് പള്ളിക്കത്തോട് മണർകാട് എസ് എച്ച് ഒമാർക്ക് സ്ഥലം മാറ്റം : ഈസ്റ്റ് സിഐയെ സ്ഥലം മാറ്റിയത് പാലക്കാടിന് 

കോട്ടയം : കോട്ടയം ജില്ലയിലെ ഈസ്റ്റ് പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫീസർ മാർക്ക് സ്ഥലംമാറ്റം. ഇവരടക്കം ആറ് ഇൻസ്പെക്ടർ മാരെ സ്ഥലം മാറ്റിയുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്.  കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു.ശ്രീജിത്തിനെ പാലക്കാട് ഷോർണൂരിലേക്ക് ആണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഷൊർണൂരിൽ നിന്നും പി.എസ് ഷിജുവിനെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിയമിച്ചു. കോട്ടയം മണർകാട് എസ് എച്ച് ഒ  അനിൽ ജോർജിനെ കൊച്ചി സിറ്റിയിലെ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ഇൻഫോപാർക്ക് സ്റ്റേഷനിൽ നിന്നും പി.ആർ സന്തോഷിനെ ആണ് കോട്ടയം മണർകാട് നിയമിച്ചിരിക്കുന്നത്. പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ബി ഹരികൃഷ്ണനെ തൃശ്ശൂർ പഴയന്നൂർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പഴയന്നൂരിൽ നിന്നും എം.പി എബിയാണ് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പുതിയ ഇൻസ്പെക്ടറായി ചുമതല ഏൽക്കുക. 

Advertisements

Hot Topics

Related Articles