കോട്ടയം: മൊബൈൽ ഫോൺ എടുക്കാൻ കിണറിൽ ഇറങ്ങി ബോധരഹിതനായ ആളെ കോട്ടയം അഗ്നിരക്ഷാ സേന അതി സഹസികമായി രക്ഷപ്പെടുത്തി.ചെങ്ങളം ഇടയ്കരിച്ചിറ സാബു ( 60 ) എന്നയാളെയാണ് രക്ഷപ്പെടുത്തിയത്. കോട്ടയം ലോഗോസ് ജംഗ്ഷൻ 3 ഡി ബ്ലോക്കിനു സമീപം ജെയിംസ് ജേക്കബിൻ്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിനു പിന്നിൽ ഉള്ള ഏകദേശം 35 അടി ആഴമുള്ളതും ഇടുങ്ങിയതും വായൂ സഞ്ചാരം കുറഞ്ഞതുമായ കിണറ്റിലാണ് മൊബൈൽ ഫോൺ വീ വീണുപോയത്.
ഇത് എടുക്കുന്നതിനു വേണ്ടി സാബു കിണറ്റിൽ ഇറങ്ങുകയും തിരികെ കയറാൻ കഴിയാതെ ബോധരഹിതനാകുകയും ചെയ്തു.ഉടൻ തന്നെ വിവരം അഗ്നി രക്ഷാ സേനയെ അറിയിക്കുകയും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രജിമോൻ്റെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്ത് എത്തി. ബോധരഹിതനായി ഇരിക്കുകയായിരുന്ന സാബുവിനെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഹമ്മദ് ഷാഫി അബ്ബാസി കിണറ്റിൽ ഇറങ്ങി സാബുവിനെ കയറും കസേരയും ഉപയോഗിച്ച് പുറത്തെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടുങ്ങിയതും ആഴം കൂടിയതുമായ കിണറായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. അഗ്നിരീക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ഗ്രേഡ് അസ്സി സ്റ്റേഷൻ ഓഫീസർ റെജിമോൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജു, ഷിജി, അനീഷ്, അഹമ്മദ് ഷാഫി അബ്ബാസി, സനൽ സാം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.