കോട്ടയം : കോട്ടയം തിരുനക്കര ബസ്റ്റാൻഡ് അടങ്ങുന്ന നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്നതിനെതിരെ സമരം നടത്തിയ പ്രതിപക്ഷം രാജധാനിയിലെ അപകടത്തിന്റെ പേരിൽ തന്നെ കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണെന്ന് നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ. കഴിഞ്ഞ കൗൺസിൽ കാലത്ത് സംയുക്ത രാഷ്ട്രീയ പാർട്ടി യോഗമാണ് രാജധാനി കെട്ടിടം പൊളിക്കേണ്ട എന്ന് തീരുമാനം എടുത്തത്. അതുകൊണ്ട് തന്നെ ഈ ഭരണസമിതിക്ക് വിഷയത്തിൽ യാതൊരുവിധ പങ്കുമില്ല. എന്നാൽ , കോട്ടയം നഗരസഭ പൊളിക്കാൻ അനുമതി നൽകിയ തിരുനക്കര ഷോപ്പിങ്ങ് കോംപ്ളക്സ് കെട്ടിട്ടം പൊളിക്കുന്നതിന് എതിരെ സമരം നടത്തിയത് ഈ പ്രതിപക്ഷമാണ്. ഷീജ അനിലും , സി.എൻ സത്യനേശനും അടങ്ങിയ സി പി എം നേതൃത്വമാണ് തിരുനക്കര ഷോപ്പിങ്ങ് കോംപ്ളക്സ് കെട്ടിടം പൊളിക്കുന്നതിന് എതിരെ സമരം നടത്തിയത്. അതുകൊണ്ട് തന്നെ കെട്ടിടം തകർന്ന് വീണതിന് പ്രതിപക്ഷത്തിന് ഉത്തരവാദിത്വമുണ്ട്. ഇവർ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ് എന്നും ചെയർപേഴ്സൺ ആരോപിച്ചു.