കുറവിലങ്ങാട് : ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നാളെ അത്തം പിറക്കുo. പൊന്നോണത്തിന് ഇനി പതിനൊന്ന് നാൾ മാത്രം. അത്തച്ചമയങ്ങൾ ഒരുക്കാൻ പൂവിപണിയും ഉണർന്നു. പ്രധാനമായും തമിഴ്നാട്ടിലെ നെല്ലക്കോട്ടയിൽനിന്നാണ് പൂവ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ജില്ലയിൽ പ്രാദേശികമായി വിവിധ ഇടങ്ങളിൽ കൃഷി ചെയ്ത ചെണ്ടുമല്ലി ധാരാളമായി ഇത്തവണ വിപണിയിലെത്തിയതിനാൽ വിലക്കുറവ് ഇതിനുമാത്രമാണ്.
കഴിഞ്ഞ ഓണത്തിന് 200 രൂപ കിലോക്ക് നൽകിയിരുന്നത് ഇത്തവണ 80 രൂപയ്ക്കാണ് നൽകുന്നത്. ഓറഞ്ച്, മഞ്ഞ നിറമുള്ള ചെണ്ടുമല്ലി, പിങ്ക് അരളി (240 രൂപ), തെച്ചി (200), വാടാമല്ലി (120), തുളസി എന്നിവയാണ് ഇന്ന് വിപണിയിലെത്തിയ പൂവിനങ്ങൾ. വെള്ള, പിങ്ക്, ചുവപ്പ് റോസാപ്പൂക്കളും മറ്റുള്ളവയും നാളെ മുതൽ എത്തും. വരും ദിവസങ്ങളിൽ വീട്ടുമുറ്റങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ മുന്നിലും അത്തപ്പൂക്കളം ഒരുക്കാനും വിവിധ പൂക്കള മത്സരങ്ങളിൽ പങ്കെടുക്കാനുള്ളവരുമായി പൂച്ചന്തയിൽ ഓണത്തിരക്കേറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതീക്ഷിച്ച മഴ കർക്കടകത്തിലും തമിഴ് നാട്ടിലും ലഭിക്കാത്തത് പൂക്കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. പല ഇടങ്ങളിലും ജലസേചനം നടത്തിയതിലും കർഷകന് അധികച്ചെലവായി. ഇതാണ് തമിഴ്നാട്ടിൽനിന്നെത്തിയ പൂവിന് വില ഉയരാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു.