പുതുപ്പള്ളി : എൻ ഡി എ പുതുപ്പള്ളി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ നാളെ വൈകിട്ട് 3 മണിക്ക് പുതുപ്പള്ളി അധ്യാപക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഡോ രാധമോഹൻ അഗർവാൾ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ,ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി തങ്കപ്പൻ. ജെ ആർ പി സംസ്ഥാന പ്രസിഡന്റ് സി.കെ. ജാനു, ആർ എൽ ജെ പി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ്, നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യു, കേരള കാമരാജ് കോൺഗ്രസ് ചെയർമാൻ വിഷ്ണു പുരം ചന്ദ്രശേഖരൻ, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് വി. വി. രാജേന്ദ്രൻ, എൽ പി ജെ അഖിലേന്ത്യാ സെക്രട്ടറി രമ ജോർജ്, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സി. കൃഷ്ണകുമാർ, ജോർജ് കുര്യൻ, പി. സുധീർ, എം. റ്റി.രമേശ്, ശോഭാ സുരേന്ദ്രൻ, എന്നിവർ കൺവെൻഷനിൽ പ്രസംഗിക്കും.