കോട്ടയം വടവാതൂരിൽ ദേശീയ പാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക് : ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക് 

കോട്ടയം : ദേശീയ പാതയിൽ വടവാതൂരിൽ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് യാത്രക്കാരായ ദമ്പതിമാർക്ക് പരിക്ക്. നാട്ടകം സ്വദേശി ആലിച്ചൻ മാത്യു , ഭാര്യ ആലീസ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് മുന്നരയോടെ കോട്ടയം കെ കെ റോഡിൽ വടവാതൂർ ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് അമയന്നൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ദമ്പതിമാർ. വടവാതൂർ ജംഗ്ഷന് സമീപം കെ.കെ റോഡിൽ വൻ കുഴിയുണ്ട്. റോഡിന്റെ ഒരു വശം ചേർന്നാണ് ഈ കുഴി ഉള്ളത്. കോട്ടയം ഭാഗത്ത് നിന്നും എത്തിയ സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്ന് മീറ്ററുകളോഉം മുന്നോട്ട് നീങ്ങിയ സ്കൂട്ടർ റോഡിൽ തന്നെ വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും പിടിച്ച് എഴുന്നേൽപ്പിച്ചത്. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. പ്രദേശത്ത് റോഡിലെ കുഴി സംബന്ധിച്ച് നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിരുന്നതാണ് എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഇതുവരെയും അറ്റകുറ്റ പണി നടത്തി കുഴി അടയ്ക്കാൻ ആരും മുൻ കൈ എടുക്കില്ലന്നാണ് പരാതി. 

Advertisements

Hot Topics

Related Articles