പെരുവയിൽ വീടിനും പെട്രോൾപമ്പനും സമീപം അപകടകരമായി ട്രാൻസ്ഫോമർ : ട്രാൻസ്ഫോമർ നീക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

പെരുവ: പെട്രോൾ പമ്പിനും, വീടിന് സമീപവും അപകടകരമായ രീതിയിൽ സ്ഥാപിക്കുന്ന ട്രാൻസ്ഫോർ  മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പെരുവ കെ.എസ്.ഇ ബി. സെക്ഷൻ ഓഫീസിൻ്റെ കീഴിൽ മൂർക്കാട്ടുപടിയിൽ  പുതിയതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോർമറാണ് റോഡ് ടാറിംഗിൽ നിന്നും കേവലം മുന്നടി മാത്രം അകലത്തിൽ സ്ഥാപിക്കാനായി പോസ്റ്റ് കുഴിച്ചിട്ടിരിക്കുന്നത്. ആധുനിക നിലവാരത്തിൽ ടാർ ചെയ്തിട്ടുള്ള ആലപ്പുഴ- മധുര സംസ്ഥാന ഹൈവേയിലൂടെ ദിവസവും നൂറ് കണക്കിന് സ്കൂൾ വാഹനങ്ങളും മറ്റു വാഹനങ്ങളും പോകുന്ന വീതി കുറഞ്ഞ വഴിയാണിത്. 

Advertisements

കൂടാതെ മണ്ണും, മിറ്റലും കയറ്റാൻ പോകുന്ന ടോറസ് ലോറികൾ മത്സരിച്ച് പാഞ്ഞു പോകുന്നതും ഇതുവഴിയാണ്. ട്രാൻസ്ഫോർമർ സ്ഥാപിക്കാനായി പോസ്റ്റ് കുഴിച്ചിട്ടിരിക്കുന്നതിന് അൻപത് മീറ്റർ മാറി പെട്രോൾ പമ്പും, കൊടും വളവും ഉണ്ട്, ഗവൺമെൻ്റ് ഐ.ടി.ഐ.യും ഇതിന് തൊട്ടു സമീപമാണ് സ്ഥിതി ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രാൻസ്ഫോർമർ സ്ഥാപിച്ച് അതിന് ചുറ്റും വേലി കുടി സ്ഥാപിക്കുമ്പോൾ റോഡിലേക്ക് കയറി നിൽക്കും. ഇത് അപകടത്തിന് കാരണമാകും.

ഈ വിവരം പെരുവയിലെ എ.ഇ. യുമായി സംഭവസ്ഥലത്ത് വച്ച് സംസാരിച്ചപ്പോൾ അവരും, അവരുടെ കൂടെയുണ്ടായിരുന്ന ജീവനക്കാരനും നാട്ടുകാരോട് വളരെ മോശമായണ് പെരുമാറിയത്.

ഈ പ്രദേശത്ത് വോൾട്ടേജ് ക്ഷാമം ഉണ്ട് എന്നത് ശരിയാണ്.അതിന് പരിഹാരവും കാണണം. മൂർക്കാട്ടുപടിയിൽ സ്ഥാപിക്കുന്ന ട്രാൻസ്ഫോർമർ അവിടെ നിന്ന് മാറ്റി സുരക്ഷിതവും, സൗകര്യ പ്രധവുമായ സ്ഥലത്ത് സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജനകിയ പ്രതികരണവേദിയും ആവശ്യപ്പെടുന്നു.ഇത് സംബസിച്ചി വൈദ്യുതി വകുപ്പ് മന്ത്രിക്ക് നിവേ വനവും നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.