വോട്ടിംഗ് യന്ത്രങ്ങളായി : വോട്ടിംഗ് യന്ത്രങ്ങളുടെ റാൻഡമൈസേഷൻ നടത്തി
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ ഏതെന്ന് നിശ്ചയിക്കുന്ന റാൻഡമൈസേഷൻ നടത്തി. ആദ്യഘട്ട പരിശോധന നടത്തിയ 364 വോട്ടിംഗ് യന്ത്രങ്ങളിൽ നിന്ന് റിസർവ് യന്ത്രങ്ങളുൾപ്പെടെ 320 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും 309 വിവി പാറ്റുകളുമാണ് റാൻഡമൈസേഷനിൽ തിരഞ്ഞെടുത്തത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്മെന്റ് സിസ്റ്റം മുഖേനയായിരുന്നു തിരഞ്ഞെടുപ്പ്. ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ആവശ്യമായതിന്റെ 25 ശതമാനവും വിവി പാറ്റ് മെഷീൻ 21 ശതമാനവും അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള യന്ത്രങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷൻ പിന്നീട് നടക്കും.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ വി. വിഗ്നേശ്വരിയാണ് റാൻഡമൈസേൻ നിർവഹിച്ചത്. ജില്ലാകളക്ടറുടെ ചേമ്പറിൽ വച്ച് നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എൻ. സുബ്രഹ്ണ്യം സന്നിഹിതനായിരുന്നു.