പാലാ. 1967 മുതൽ പാലായിൽ അടിസ്ഥാന സൗകര്യ രംഗത്ത് നമ്പർ വൺ ആക്കി മാറ്റി മറ്റേതൊരു മണ്ഡലത്തിലുള്ളതിനേക്കാളും വികസന മുന്നേറ്റം കോൺഗ്രസ് വകുപ്പുകളുടെ എതിർപ്പിനെ വെല്ലുവിളിച്ച് നടപ്പാക്കിയ കെ.എം.മാണിയെ ചാനൽ ചർച്ചയിൽ പരിഹസിച്ച സജി മഞ്ഞകടമ്പൻ്റെ പ്രസ്താവന ഗുരു നിന്ദയും തല മറന്നുള്ള എണ്ണ തേക്കലുമാണെന്ന് യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.
മാണി സാറിൻ്റെ ബജറ്റുകളെയും വിഭാവനം ചെയ്ത ജന ക്ഷേമപദ്ധതികളേയും എക്കാലത്തും എതിർത്തത് കോൺഗ്രസായിരുന്നു.
മീനച്ചിൽ റിവർ വാലി പദ്ധതിക്കും പുലിയന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളജിനും, പാലാ ലോ കോളജിനും, ഇൻഡോർ സ്റ്റേഡിയത്തിനും ബൈപാസിനും എല്ലാം തുരങ്കം വച്ചതും ധന കാര്യവകുപ്പ് മാറ്റിയതും പട്ടയ വിതരണം ഇല്ലാതാക്കിയതും മതികെട്ടാൻ വിഷയം സൃഷ്ടിച്ചതും രാഷ്ട്രീയ മുന്നേറ്റം തടഞ്ഞതും എല്ലാം കോൺഗ്രസായിരുന്നു എന്നുള്ളത് ഒരു കേരള കോൺഗ്രസ് കാരനും ഒരിക്കലും മറക്കില്ലെന്ന് സജി മഞ്ഞക്കടമ്പൻ ഓർക്കണം’പാർട്ടി പിളർപ്പുകൾക്ക് പിന്തുണ നൽകി
അവസാനം ബാർകേസ് ഫാബ്രിക്കേററ് ചെയ്ത് കള്ള കേസ് ചമച്ച് കേസിൽ കുടുക്കി രാജി എഴുതി വാങ്ങിച്ചത് കോൺഗ്രസ് മുഖ്യമന്ത്രിയാണെന്നതും സജി മഞ്ഞക്കടമ്പൻ മറക്കരുതെന്ന് യൂത്ത്ഫ്രണ്ട് (എം) പറഞ്ഞു.
പാലായിൽ നിന്നുള്ളവർ വർഷങ്ങളോളം കേന്ദ്ര മന്ത്രിമാരായിട്ടും ഭരണഘടനാ പദവികൾ വഹിച്ചിട്ടും ഒരു കുട്ടമണ്ണിൻ്റെ പണി ചെയ്യാതെ സുഖജീവിതം മാത്രം നയിച്ച നേതാക്കളാണ് പാലായിൽ വികസനം നടപ്പാക്കിയതെന്നുള്ള സജിയുടെ പുതിയ വാദം നവീന പാലായോടുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വികസനം എന്നെന്ന് കാണാച്ചു കൊടുക്കുവാൻ കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഉൾപ്പെടെ പാലായിൽ കൊണ്ടുവന്ന് കാണിച്ചു കൊടുത്ത നേതാവാണ് കെ.എം.മാണി. കേന്ദ്രവും സംസ്ഥാനങ്ങളും വർഷങ്ങളോളം ഭരിച്ചിട്ടും പുതുപ്പള്ളി ഉൾപ്പെടെ മിക്ക കോൺഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളും അവികസിത മേഖലയാണ് ഇന്നും. അവിടെ എല്ലാം ഓഫീസുകളും വെള്ളപൊക്ക / വരൾച്ചാ ദുരിതാശ്വാസ പദ്ധതികളിലൂടെ ഗ്രാമീണ റോഡുകളും നടപ്പാക്കി നൽകിയത് കെ.എം.മാണിയും കേരള കോൺഗ്രസുമാണ്.പുതുപ്പള്ളി മണ്ഡലത്തിലെ മിക്ക വികസന പദ്ധതികളും നടപ്പാക്കിയത് കെ.എം.മാണിയും എം.പി ആയിരുന്ന ജോസ്.കെ.മാണിയുമാണ്.
യോഗത്തിൽ യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ്കുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു.
സജി മഞ്ഞക്കടബൻതല മറന്ന് എണ്ണ തേക്കുന്നു :പാലായുടെ വികസനത്തിനും മാണി സാറിൻ്റെ പദ്ധതികൾക്കും തടസ്സം സൃഷ്ടിച്ചത് കോൺഗ്രസ്പാലായുടെ വികസനത്തിൽഒരു കോൺഗ്രസ് നേതാവിൻ്റെയും കൈ ഒപ്പില്ല. അങ്ങനെ ഒരു ഗതികേട് പാലായ്ക്ക് ഉണ്ടായിട്ടുമില്ല;യൂത്ത്ഫ്രണ്ട് (എം)
Advertisements