ജോസ്.കെ.മാണി എം.പി
കോട്ടയം : പുതുപള്ളി മണ്ഡലത്തിലെ വിവിധ മേഖലകളിൽ റോഡ്, വൈദ്യുതി, കുടിവെള്ള പദ്ധതികൾ, ബസ് സർവ്വീസുകൾ, സ്ഥാപനങ്ങൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയതിൽ കേരള കോൺഗ്രസിൻ്റെയും കെ.എം.മാണിയുടെയും പങ്ക് വിസ് മരിക്കാനാവില്ലെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അകലകുന്നം പഞ്ചായത്തിലെ വിവിധ മേഖലകളിൽ നടത്തിയ എൽ.ഡി.എഫ് കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലായിലെ മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകൾക്കായി മാണിസാർ വിഭാവനം ചെയ്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയിൽ നിന്നുമുള്ള വെള്ളത്തിൻ്റെ നല്ലൊരു പങ്കും പുതുപ്പള്ളിയിലെ അകലകുന്നത്തിനും മാണിസാർ നൽകി.
കാഞ്ഞിരമറ്റത്തേക്ക് ഉള്ള കെ.എസ്.ആർ.ടിസി ബസ് ഇന്നും മുടങ്ങാതെ സർവ്വീസ് നടത്തുന്നുവെങ്കിൽ അതും മാണി സാറിൻ്റെ കരുതലിലാണ്. റവന്യൂ മന്ത്രി എന്ന നിലയിൽ ഈ മേഖലയിൽ വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയിൽ നിന്നും വരൾച്ചാ ദുരിതാശ്വാസ പദ്ധതിയിൽ നിന്നും തുക അനുവദിച്ച് നൽകി നിരവധി ഗ്രാമീണ റോഡുകൾ ടാർ ചെയ്ത് ഗതാഗത സൗകര്യം ഉറപ്പുവരുത്തിയ കാര്യം അദ്ദേഹം ഓർമിപ്പിച്ചു.
പുതുപ്പള്ളിയെ പ്രതിനിധീകരിച്ച പാർലമെൻ്റ് അംഗo എന്ന നിലയിൽ ആദ്യമായി കേന്ദ്ര റോഡ് ഫണ്ട് വിനിയോഗിച്ച് മണർകാട് – തെങ്ങണ – വാകത്താനം – പെരുംതുരുത്തി റോഡും അയർ കുന്നം – ഏറ്റുമാനൂർ റോഡും ദേശീയ നിലവാരത്തിൽ നവീകരിച്ച് നൽകിയതും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനമായ IIM c സ്ഥാപിച്ചതും അദ്ദേഹം വിവരിച്ചു.കോൺഗ്രസിനു പോലും ഇത്രയും പദ്ധതികൾ ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞിട്ടില്ല.
പുതുപ്പളളിയും വളരേണ്ടതുണ്ട്.ഇ വിടെ രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളും യോഗത്തിൽ പ്രസംഗിച്ചു.