മാവേലിക്കര: ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥി മരിച്ചു. ബംഗളൂരുവിനുള്ള സ്പെഷല്‍ ട്രെയിനില്‍ ഈറോഡിനടുത്തു പുലര്‍ച്ചെ നാലിനാണ് സംഭവം. അറുന്നൂറ്റിമംഗലം പുതിയവീട്ടില്‍ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടില്‍ ദീപയുടെയും മകന് ധ്രുവന് ആണ് മരിച്ചത്. 21 വയസ്സായിരുന്നു.
അച്ഛന് ശ്രീഹരിക്കൊപ്പം ഒരാഴ്ച മുമ്ബ് നാട്ടിലെത്തിയ ധ്രുവന് അച്ഛനൊപ്പം കായംകുളത്തുനിന്ന് ചൊവ്വ വൈകിട്ടാണ് ബംഗളൂരുവിന് യാത്രതിരിച്ചത്. താഴത്തെ ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്ന ധ്രുവനെ, പുലര്‍ച്ചെ നാലിന് ശ്രീഹരി വിളിച്ചപ്പോള്‍ ഉണര്‍ന്നില്ല. ഹൃദയാഘാതമാണ് കാരണമെന്നു പറയുന്നു. ബിരുദ പഠനം കഴിഞ്ഞ ധ്രുവന് ബംഗളൂരുവില്‍ ഉപരിപഠനത്തിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അച്ഛന് ശ്രീഹരിക്ക് ബംഗളൂരുവില്‍ ബിസിനസാണ്. അമ്മ ദീപ അവിടെത്തന്നെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. സഹോദരന് ദേവനന്ദനന്‍. സംസ്കാരം ഇന്നു മൂന്നിന് ഭരണിക്കാവിലെ വീട്ടുവളപ്പില്‍.