കൊഴുപ്പില്‍ അലിയുന്ന വിറ്റമിന്‍ ഡി : വിറ്റമിൻ ഡി ശരീരത്തിൽ ഇല്ലങ്കിൽ എന്ത് സംഭവിക്കും : അറിയാം 

ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും പല അസുഖങ്ങളെയും പ്രതിരോധിക്കാനും വിറ്റമിൻ ഡി പ്രധാനമാണ്. നിശ്ചിത അളവില്‍ വിറ്റമിൻ ഡി ശരീരത്തില്‍ ഇല്ലെങ്കില്‍ ചെറുതും വലുതുമായ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് വഴിവെക്കും. കൊഴുപ്പില്‍ അലിയുന്ന വിറ്റമിന്‍ ഡി പ്രകൃതിയില്‍ കാണപ്പെടുന്ന സ്റ്റിറോയ്ഡ് വിഭാഗത്തിലുള്ളതാണ്. സാധാരണ നാം കഴിക്കുന്ന മത്സ്യവിഭവങ്ങള്‍, മീനെണ്ണ, കോഡ് ലിവര്‍ ഓയില്‍, സസ്യാഹാരങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ശരീരത്തിന് ആവശ്യമായ വിറ്റമിന്‍ ഡി ലഭിക്കും.

Advertisements

ത്വക്കിലുള്ള 7 ഡീഹൈഡ്രോ കൊളസ്ട്രോളിനെ അള്‍ട്രാവയലറ്റ് രശ്മികള്‍ വിറ്റമിന്‍ ഡിയുടെ ഒരു രൂപഭേദമാക്കി മാറ്റുന്നു. ഇത് 25 ഹൈഡ്രോക്സി വിറ്റമിന്‍ ഡിയായി മാറ്റി കരളില്‍ ശേഖരിക്കപ്പെടുന്നു. 25 ഹൈഡ്രോക്സി വിറ്റമിന്‍ ഡി പരിശോധിച്ചുകൊണ്ട്‌ ശരീരത്തിലെ വിറ്റമിന്‍ ഡി അളവ് കണ്ടെത്താന്‍ കഴിയും. സാധാരണ 90 ശതമാനം വിറ്റമിന്‍ ഡിയും ത്വക്കില്‍ നിന്നാണ് ഉണ്ടാകുന്നത്. ഇരുണ്ട ചര്‍മമുള്ളവരില്‍ ത്വക്കില്‍ മെലാനിന്‍ അളവ് കൂടുതലായതിനാല്‍ വിറ്റമിന്‍ ഡി ഉല്‍പാദനം കുറവായിരിക്കും. മെലാനിന്‍ കൂടുതലുള്ള വെളുത്ത ചര്‍മമുള്ളവരില്‍ 11നും 3നും ഇടയില്‍ ഏകദേശം ഒരു മണിക്കൂര്‍ വെയിലേല്‍ക്കുന്നത് വഴി ആവശ്യത്തിനുള്ള വിറ്റമിന്‍ ഡി ത്വക്കില്‍ രൂപപ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെലാനിന്‍ കുറഞ്ഞ ഇരുണ്ട ചര്‍മമുള്ളവര്‍ കൂടുതല്‍ സമയം വേയിലേല്‍ക്കേണ്ടതായി വരും. കുടലില്‍ നിന്ന് കാല്‍സ്യവും ഫോസ്ഫറസും ആഗിരണം ചെയ്യാന്‍ സഹായിക്കുകയെന്നതാണ് വിറ്റമിന്‍ ഡിയുടെ പ്രധാന ധര്‍മം. കൂടാതെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നാഡികളും പേശികളും തമ്മില്‍ സംവേദനം നടത്തുന്നതിനും വിറ്റമിന്‍ ഡി സഹായിക്കും. ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടുന്നതിനും വിറ്റമിന്‍ ഡിക്ക് വലിയ പങ്കുണ്ട്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുക, കോശങ്ങളുടെ അമിത വിഘടനം തടയുക, അസ്ഥികളുടെ ധാതുവത്കരണത്തിന് സഹായിക്കുക തുടങ്ങിയവക്കും വിറ്റമിന്‍ ഡി ശരീരത്തിലുണ്ടാകേണ്ടത് അനിവാര്യമാണ്.

കുട്ടികളില്‍ വിറ്റമിന്‍ ഡിയുടെ അഭാവം കാരണം റിക്കറ്റ്സ് എന്ന രോഗവും മുതിര്‍ന്നവരില്‍ ഓസ്റ്റിയോ മലേസിയ എന്ന അവസ്ഥയുമുണ്ടാകുന്നു. കൂടാതെ ശരീരകോശങ്ങള്‍ക്ക് പുറത്തുള്ള ദ്രാവകങ്ങളില്‍ കാല്‍സ്യം, അയണ്‍ എന്നിവ കുറയുന്നത് മൂലമുണ്ടാകുന്ന ഹൈപോകാല്‍സീമിക് ടെറ്റനി എന്ന അവസ്ഥയും ചിലരില്‍ വിറ്റമിന്‍ ഡിയുടെ കുറവ് മൂലം കണ്ടുവരുന്നു. മത്സ്യങ്ങള്‍, ഇലക്കറികള്‍, ധാന്യങ്ങള്‍, മുട്ട തുടങ്ങിയവയില്‍ നിന്ന് ആവശ്യത്തിന് വിറ്റമിന്‍ ഡി ലഭിക്കും. കുടലിലെ കൊഴുപ്പിന്‍റെ ആഗിരണത്തിനനുസരിച്ചാണ് ശരീരത്തില്‍ വിറ്റമിന്‍ ഡിയുടെ ആഗിരണത്തിന്‍റെ തോത്. കൊഴുപ്പിന്‍റെ ആഗിരണം കുറഞ്ഞാല്‍ വിറ്റമിന്‍ ഡിയുടെ ആഗിരണത്തിലും ആനുപാതികമായ കുറവ് സംഭവിക്കും.

വിറ്റമിന്‍ ഡിയുടെ അഭാവം കാരണം എല്ലുകളുടെ മിനറലൈസേഷന്‍ കൃത്യമായി നടക്കാത്തതിനാലാണ് കുട്ടികളില്‍ റിക്കറ്റ്സും മുതിര്‍ന്നവരില്‍ ഓസ്റ്റിയോ മലേസിയയും ഉണ്ടാകാന്‍ കാരണം. ഒരു വയസ്സുള്ള കുട്ടികളിലാണ് റിക്കറ്റ്സ് പ്രധാനമായും കാണപ്പെടുന്നത്. ആഹാരത്തില്‍ വിറ്റമിന്‍ ഡിയുടെ അളവ് കുറയുന്നതാണ് കാരണം. അടുത്തടുത്ത ഗര്‍ഭധാരണത്തിലുണ്ടാകുന്ന കുട്ടികള്‍ക്ക് വിറ്റമിന്‍ ഡിയുടെ കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. സാധാരണ രക്തത്തിലെ വിറ്റമിന്‍ ഡിയുടെ അളവ് (25 ഹൈഡ്രോക്സി വിറ്റമിന്‍ ഡി) 20 മുതല്‍ 100 നാനോ ഗ്രാം/ മില്ലി ലിറ്റര്‍ ആണ്.

Hot Topics

Related Articles