ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോ ഫൈനലിലെത്തി. ആദ്യ ശ്രമത്തില്‍ തന്നെ 88.77 മീറ്റര്‍ താണ്ടിയാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്. സീസണിലെ മികച്ച രണ്ടാമത്തെ ദൂരമാണ് നീരജ് താണ്ടിയത്.
ടോക്കിയോ ഒളിംപിക്സില്‍ നീരജിന് പിന്നില്‍ വെള്ളി നേടിയ യാക്കൂബ് വാല്ദെക്ക്(89.51 മീറ്റര്‍) ആണ് ഈ സീസണിലെ മികച്ച സമയം കുറിച്ച താരം. ഇന്ന് ഗ്രൂപ്പ് ബി യോഗ്യാത മത്സരത്തില്‍ യാക്കൂബ് മത്സരിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വര്‍ഷം നടന്ന ലോക അത്ലറ്റിക്സില് നേരിയ വ്യത്യാസത്തില്‍ നീരജിന് സ്വര്‍ണം നഷ്ടമായിരുന്നു. ഫൈനലില്‍ ഗ്രനെഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സ്ണ്‍ ആണ് നീരജിനെ പിന്നിലാക്കി സ്വര്‍ണം നേടിയത്.