വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മനത്തുകര പൈനുങ്കല്‍ ഭാഗത്ത് തൈക്കൂടത്തില്‍ വീട്ടില്‍ മുത്ത് എന്ന് വിളിക്കുന്ന അശ്വിന്‍ മുരളി (21) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. തോട്ടകം കള്ള് ഷാപ്പിന് മുൻവശം വച്ച് ഉദയനാപുരം സ്വദേശിയായ വിഷ്ണുവും സുഹൃത്തുക്കളും, ചെമ്മനത്തുകര ഭാഗത്തുള്ള ഷാരോണും സുഹൃത്തുക്കളും തമ്മിൽ അടിപിടി ഉണ്ടാവുകയും തുടർന്ന് ചികിത്സയ്ക്കായി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തുകയും അവിടെ വച്ച് വീണ്ടും പരസ്പരം ഏറ്റുമുട്ടുകയും
ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയിലെ വീൽചെയറുകളും, കതകുകളും, മറ്റു ഉപകരണങ്ങളും ഉൾപ്പെടെ മൊത്തം 25,000 രൂപയുടെ നാശനഷ്ടം വരുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പാലന്തനത്ത് വീട്ടിൽ ആണിക്കുട്ടപ്പൻ എന്ന് വിളിക്കുന്ന സലികുമാർ, ചേരിക്കപ്പറമ്പിൽ വീട്ടിൽ കൊച്ച് കുട്ടൻ എന്ന് വിളിക്കുന്ന മനേഷ് മോഹൻ, കുര്യപ്പള്ളിൽ വീട്ടിൽ ചാൾസ് എന്ന് വിളിക്കുന്ന വിഷ്ണു വി.ബി, കരിപ്പായിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സ്വരാജ് ,
മണ്ണംപള്ളിൽ വീട്ടിൽ പ്രവീൺ പ്രദീപ് , കോതാരത്ത് വീട്ടിൽ ശംഭു എന്ന് വിളിക്കുന്ന ശ്യാംലാൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അശ്വിന്‍ മുരളി പിടിയിലാവുന്നത്. വൈക്കം സ്റ്റേഷൻ എസ്. എച്ച്.ഓ വൈക്കം സ്റ്റേഷൻ എസ്. എച്ച്.ഓ രാജേന്ദ്രന്‍ നായറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.