മധുര റെയിൽവേ സ്റ്റേഷൻ യാഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനു തീ പിടിച്ചു ; 9 പേർ വെന്തുമരിച്ചു; 20 പേർക്ക് ഗുരുതര പരിക്ക്

ചെന്നൈ: മധുര റെയിൽവേ സ്റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 5 മണിയോടെ ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ്  അപകടമുണ്ടായത്.
ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. യുപി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.

Advertisements

ലഖ്നൗവിൽ നിന്നും തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് വന്ന ഇന്ത്യൻ റെയിൽവേയുടെ ടൂറിസ്റ്റ് ട്രെയിനിലെ ഒരു കോച്ച് മുഴുവനായും യുപി സ്വദേശികളാണ് ബുക്ക് ചെയ്തിരുന്നത്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനെത്തിയവരായിരുന്നു ഇവർ. ഓഗസ്റ്റ് 17 നാണ് 60 പേരടങ്ങുന്ന സംഘം ലഖ്നൗവിൽ നിന്നും പുറപ്പെട്ടത്. നാഗർകോവിലിലെ ക്ഷേത്ര സന്ദർശനത്തിന് ശേഷം ഇന്നലെ രാത്രിയാണ് മധുരയിലെത്തിയത്.

Hot Topics

Related Articles