വിക്രം ലാൻഡർ കാൽ കുത്തിയ ഇടം ‘ശിവശക്തി’ ആയി അറിയപ്പെടും ; ‘ഓഗസ്റ്റ് 23’ ഇനിമുതൽ ‘നാഷണൽ സ്‌പേസ് ഡേ’; പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ബംഗളൂരു: രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ചാന്ദ്രയാൻ 3 ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കാൻ ഐഎസ്ആർഒ ആസ്ഥാനത്ത് എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശത്തായിരുന്നപ്പോഴും തന്‍റെ മനസ്സ് ചന്ദ്രനൊപ്പമായിരുന്നു എന്നും, ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ അഭിമാനം കാത്തു എന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രന്റെ ദക്ഷണിധ്രുവത്തിൽ വിക്രം ലാൻഡർ കാൽ കുത്തിയ ഇടം ഇനി ‘ശിവശക്തി’ എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവൻ മനുഷ്യകുലത്തിന്റെ നന്മയുടെ പ്രതീകമാണ്. ശക്തി അതിനുള്ള കരുത്ത് നമുക്ക് നൽകുന്നുവെന്നും മോദി പറഞ്ഞു. ചന്ദ്രയാൻ-2 കാൽപ്പാടുകൾ പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലം ‘തിരംഗ’ എന്നറിയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഓഗസ്റ്റ് 23 ഇനി മുതൽ നാഷണൽ സ്‌പേസ് ഡേ ആയി ആഘോഷിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാസ്ത്ര നേട്ടത്തില്‍ അഭിമാനമുണ്ട്. ഇത് സന്തോഷം നിറഞ്ഞ കാലം. ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ അഭിമാനം കാത്തു. ഇന്ത്യയെ അവര്‍ ചന്ദ്രനില്‍ എത്തിച്ചു. ശാസ്ത്രജ്ഞന്‍മാരുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും സല്യൂട്ട്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിന്‍റെ ചിത്രം ആദ്യം ലോകത്തിനു മുന്‍പില്‍ എത്തിച്ചത് ഇന്ത്യയാണ്. ലോകം ഇന്ത്യയുടെ ശാസ്ത്രത്തിന്‍റെ കരുത്ത് കാണുന്നു. ശാസ്ത്ര ശക്തി നാരീ ശക്തി എന്നു പറഞ്ഞ മോദി വനിതാ ശാസ്ത്രജ്ഞരെ പ്രത്യേകം അഭിനന്ദിച്ചു.

ബഹിരാകാശത്തിലെ രാജ്യത്തിന്‍റെ നേട്ടം ജനജീവിതം മെച്ചപ്പെടുത്തും. കൃഷിക്കും കാലാവസ്ഥയ്ക്കും വൈദ്യശാസ്ത്രത്തിനും ഈ നേട്ടം മുതല്‍ക്കൂട്ടാകും. ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ജ്യോതിശാസ്ത്രം ഇന്ത്യയുടെ പാരമ്പര്യത്തിലുള്ളതാണെന്നും സൂചിപ്പിച്ചു.

മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയ സമയത്തായിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തത്സമയം ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് വീക്ഷിച്ച മോദി ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു. ഗ്രീസ് സന്ദര്‍ശനം പൂർത്തിയാക്കിയ ശേഷമാണ് മോദി ബംഗളൂരുവിൽ എത്തിയത്.

Hot Topics

Related Articles