ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി ; അശോകസ്തംഭ മുദ്ര ചന്ദ്രനിൽ പതിഞ്ഞു

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനം ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര ചന്ദ്രനിൽ പതിഞ്ഞു. ഇന്നലെ വൈകീട്ട് 6.03നായിരുന്നു ചാന്ദ്രയാൻ 3 ന്റെ സേഫ് ലാൻഡിങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്‍റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ ആരംഭിച്ചു. റോവറിലെ സോളാർ പാനൽ വിടർന്നു.

ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്.

Hot Topics

Related Articles