ചാന്ദ്രയാൻ 3 ലക്ഷ്യത്തിലേക്ക് ; ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും ചന്ദ്രയാന്‍ മൂന്നിന്‍റെ ലാന്‍ഡര്‍ മൊഡ്യൂളും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനം ദൗത്യം ചാന്ദ്രയാൻ 3 അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും ചന്ദ്രയാന്‍ മൂന്നിന്‍റെ ലാന്‍ഡര്‍ മൊഡ്യൂളും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിച്ചെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാൻ 3ന് സ്വന്തമായി ഓർബിറ്ററില്ലാത്തതിനാൽ ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡർ അയയ്ക്കുന്ന സന്ദേശങ്ങളും പരിശോധനാ ഫലങ്ങളും ഓർബിറ്റർ വഴിയായിരിക്കും കൺട്രോൾ സെന്ററിലെത്തുക.

ലാൻഡർ മൊഡ്യൂളിലുള്ള ക്യാമറ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെയാണ് ചന്ദ്രയാന്‍ രണ്ടിന്‍റെ ഓര്‍ബിറ്ററുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞെന്ന് ഐഎസ്ആര്‍ഒ അറിയിച്ചത്. മറ്റന്നാൾ വൈകിട്ട് 6.04നാണ് ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിങ്. നിലവിൽ ചന്ദ്രനിൽ നിന്ന് കുറഞ്ഞ ദൂരം 25 കിലോ മീറ്ററും കൂടിയദൂരം 134 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട വിക്രം ലാൻഡർ ചന്ദ്രനെ ലക്ഷ്യമാക്കി ഒറ്റയ്ക്ക് കുതിപ്പ് തുടരുകയാണ്. സെക്കൻഡിൽ ഒന്നുമുതൽ മൂന്ന് മീറ്റർ വരെ വേഗത്തിലായിരിക്കും ലാൻഡർ ചന്ദ്രനിൽ ലാൻഡ് ചെയ്യുക. ലാൻഡറിൽ നിന്ന് വേർപെടുന്ന പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തും.

Hot Topics

Related Articles