പെരുമ്പാവൂരില്‍ ബാൻഡ് മേളത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി : പെരുമ്പാവൂരില്‍ പള്ളിയില്‍ ബാൻഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം മലയിൻകീഴ് നാടുകാണി സ്വദേശി ജിജോ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. പാണിയേലി പള്ളിയില്‍ ബാൻഡ് മേളം നടക്കുന്നതിനിടെയാണ് ജിജോ കുഴഞ്ഞുവീണത്. ഉടൻതന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

Hot Topics

Related Articles