കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ 

ഗാന്ധിനഗർ : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ലിസ്യൂ പള്ളിക്ക് സമീപം തുരുത്തേൽ വീട്ടിൽ ജോബി തോമസ് (50) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 24-)o തീയതി വൈകുന്നേരം അതിരമ്പുഴ പെട്രോൾ പമ്പിന് സമീപം മീൻ കടയിൽ മീൻ വാങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അയൽവാസികളായ ഇവർ തമ്മിൽ അതിരുതർക്കത്തിന്റെ പേരിൽ പ്രശ്നങ്ങള്‍നിലനിന്നിരുന്നു. 

Advertisements

ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനില്‍ അടിപിടി കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ മാരായ മനോജ് കെ.കെ, സൂരജ്  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles