ആളനക്കമില്ലാതെ ഉത്രാടദിനം കോട്ടയം നഗരം; ഉത്രാടപ്പാച്ചിൽ നടത്തേണ്ട ദിനം ഉച്ചയ്ക്ക് കോട്ടയം നഗരം വിജനം; അവധി ആലസ്യത്തിലേയ്ക്ക് നാട് വീണു

കോട്ടയം: ആളനക്കമില്ലാതെ ഉത്രാട ദിനം കോട്ടയം നഗരം. ഉത്രാടപ്പാച്ചിൽ നടക്കേണ്ട ദിവസം ഉച്ചവരെ കോട്ടയം വിജനം. നാട് അവധിയുടെ ആലസ്യത്തിലേയ്‌ക്കെന്നു സൂചന. തിരുവോണത്തലേന്ന് തിരക്കിൽ മുങ്ങേണ്ട കോട്ടയം നഗരം അക്ഷരാർത്ഥത്തിൽ അനക്കമില്ലാത്ത അവസ്ഥയിലായി. വൻ തിരക്കും ഗതാഗതക്കുരുക്കും പ്രതീക്ഷിച്ചിരുന്ന നഗരത്തിന് അക്ഷരാർത്ഥത്തിൽ തിരിച്ചടിയായി തിരക്ക് കുറഞ്ഞത്. ശനിയും ഞായറും അടക്കമുള്ള അവധി ദിവസങ്ങൾക്ക് ശേഷം ഓണം എത്തിയതും, കുട്ടികളുടെ പരീക്ഷയ്ക്ക് ശേഷം കുടുംബങ്ങൾ കൂട്ടത്തോടെ വിനോദ യാത്രയ്്ക്ക് അടക്കം പോയതുമാണ് ഇപ്പോൾ തിരക്ക് കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ.

Advertisements

കോട്ടയം നഗരത്തിൽ സാധാരണ തിരക്ക് ഏറെ വർദ്ധിക്കുന്ന സ്ഥലങ്ങളായ കോടിമത പച്ചക്കറി മാർക്കറ്റിലും മാർക്കറ്റിലും താരതമ്യേനെ ഇന്ന് തിരക്ക് കുറവായിരുന്നു. പലയിടത്തും തീരെ ആളുണ്ടായിരുന്നില്ല. ഇതിനിടെയാണ് ടൗണിൽ എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായത്. തിരക്കും ഗതാഗതക്കുരുക്കും ഏറെയുണ്ടാകുന്ന കോട്ടയം സെൻട്രൽ ജംഗ്ഷനിലും, ഗാന്ധിസ്‌ക്വയർ ഭാഗത്തും വാഹനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടകളിലും അസാധാരണമായ തിരക്കുണ്ടായിരുന്നില്ല. കടകളിൽ ഓണക്കച്ചവടം പ്രതീക്ഷിച്ച് വൻ തോതിൽ സ്‌റ്റോക്ക് കരുതിയിരുന്നെങ്കിലും വലിയ തോതിൽ ആളുകൾ എത്താതിരുന്നത് ഉത്രാട ദിനത്തിൽ നിരാശയായി.

Hot Topics

Related Articles