ക്ലാസിലെ ആൺകുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ചു : കോട്ടയം ചെങ്ങളം ഗവ.ഹൈസ്കുളിലെ അറബി അധ്യാപകൻ പോക്സോ കേസിൽ റിമാൻഡിൽ : പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശിയായ അധ്യാപകൻ

കോട്ടയം : പ്രായ പൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിൽ. ചെങ്ങളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ചങ്ങനാശേരി ഐ ഇ നഗർ തെങ്ങുംപറമ്പിൽ സാലിഹിനെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിൻറെ ക്ലാസിലെ രണ്ട് വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്ലാസിലെ ആൺകുട്ടിയുടെ കൈകൾ കെട്ടിയിട്ടശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ കുട്ടി വിവരം ചൈൽഡ് ലൈനോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിന്റെ നിർദ്ദേശപ്രകാരം സ്കൂൾ ഹെഡ്മിസ്ട്രസ് നൽകിയ പരാതിയിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. രണ്ടു കുട്ടികളെയും അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. അദ്ദേഹത്തിന് എതിരെ മുൻപും സമാന രീതിയിൽ പരാതി നാട്ടുകാർ ആരോപിക്കുന്നു. ചെങ്ങളം ഗവ.ഹൈസ്കുളിലെ അറബി അധ്യാപകനാണ് പ്രതി. നിലവിൽ രണ്ടു കുട്ടികളാണ് അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ മൊഴി അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തു നടപടികൾ പുരോഗമിക്കുന്നത്. അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Advertisements

Hot Topics

Related Articles