വിദേശ ജോലി വാഗ്ദാനം ചെയ്ത് കഞ്ഞിക്കുഴി സ്വദേശിനിയായ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടി : തമിഴ്നാട് സ്വദേശികളായ സഹോദരന്മാർ അറസ്റ്റിൽ

കോട്ടയം :  വിദേശത്ത് നേഴ്സ്  ജോലി വാഗ്ദാനം ചെയ്ത് കഞ്ഞിക്കുഴി ദേവലോകം സ്വദേശിനിയായ യുവതിയിൽ നിന്നും 13,60,000രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവള്ളൂർ സ്വദേശി പ്രവീൺ പി.വി (37), ഇയാളുടെ സഹോദരനായ പ്രവീഷ് പി.വി (31) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് 2022 ൽ കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശിനിയായ യുവതിയിൽ നിന്നും ഇവരുടെ ചെന്നൈയിലുള്ള കൺസൾട്ടൻസി സ്ഥാപനം മുഖേന, യു കെ യിൽ സീനിയർ കെയർ നേഴ്സ് ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിമൂന്നു ലക്ഷത്തി അറുപതിനായിരം രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു. 

Advertisements

ഇതിനുശേഷം ഇവർ യുവതിക്ക് ഒറിജിനൽ ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്  വ്യാജ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. കൊടുത്ത പണം തിരികെ നല്‍കാതെയും , ജോലി ലഭിക്കാതിരുന്നതിനെയും തുടര്‍ന്ന്  യുവതി  ഇവര്‍ക്കെതിരെ പരാതി നല്‍കുകയും , കോട്ടയം ഈസ്റ്റ്‌ പോലീസ് കേസ് രജിസ്റ്റർ ചെയ്ത്, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവര്‍ക്ക് വൈക്കം പോലീസ് സ്റ്റേഷനിൽ സമാനമായ കേസ് നിലവിലുണ്ട്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജു പി.എസ്, എസ്.ഐ മാരായ അരുൺകുമാർ പി.എസ്, സജി ലൂക്കോസ്  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Hot Topics

Related Articles