കോട്ടയം : ചരിത്രപ്രസിദ്ധമായ നീലംപേരൂർ പൂരം പടയണിക്ക് നാളെ ചൂട്ടുവയ്ക്കും. ചിങ്ങമാസത്തിലെ തിരുവോണത്തിനു ശേഷമുള്ള അവിട്ടം നാളിൽ ചൂട്ടു വച്ച് ആരംഭിക്കുന്ന പടയണിക്കാലത്തിനു സെപ്റ്റംബർ 14ന് വല്യന്നം എഴുന്നള്ളുന്ന പൂരം പടയണിയോടെ സമാപനമാകും. പ്രകൃതിയുടെ അനുഗ്രഹത്തിനായി നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രസന്നിധിയിൽ ഗ്രാമം നടത്തുന്ന അനുഷ്ഠാനമായ നീലംപേരൂർ പൂരം പടയണി കേരളത്തിലെ ആദ്യ പടയണി ആണെന്നാണു കരുതപ്പെടുന്നത്. ചൂട്ട്, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ നാലു ഭാഗങ്ങളാണു പടയണിക്കുള്ളത്.
Advertisements
സെപ്തംബർ 13 ന് മകം പടയണിയും, 14 ന് പൂരം പടയണിയും നടക്കും.