കോട്ടയം കുറവിങ്ങാട്ട് നിന്ന് 13 കാരനെ കാണാതായി : കയ്യിൽ പണമില്ലാത്തതിനാൽ കുട്ടിയുടെ യാത്ര വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് : ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്

കോട്ടയം : കോട്ടയം കുറവിലങ്ങാട് നിന്ന് 13 കാരനെ കാണാതായതായി പരാതി. കുറവിലങ്ങാട്ട് പള്ളിയമ്പ് ആശുപത്രിപ്പടി ഭാഗത്ത് പള്ളിക്കുന്നേൽ വീട്ടിൽ ദേവസ്യയുടെ മകൻ അബിൻ വർക്കി (13) യെയാണ് കാണാതായത്. തിരുവോണദിവസം രാവിലെ മുതൽ തന്നെ അബിൻ വർക്കിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. കയ്യിൽ പണമില്ലാത്തതിനാൽ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചാണ് കുട്ടി യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിൽ എംസി റോഡിലൂടെ അടക്കമുള്ള വാഹന യാത്രക്കാർ ശ്രദ്ധിക്കണമെന്നും കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ യു.ശ്രീജിത്ത് അറിയിച്ചു. കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.

Advertisements

Hot Topics

Related Articles