കടുത്തുരുത്തി : ഞീഴൂർ തുരുത്തിപ്പള്ളി സെൻറ് ജോർജ് എൽ പി സ്കൂളിൽ തീപിടുത്തം. ഉപകരണങ്ങൾ ഉൾപ്പടെ കത്തിനശിച്ചു. ബുധനാഴ്ച രാവിലെ 7.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. നൂറിലധികം വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടത്തിനാണ് തീപിടുത്തം ഉണ്ടായത്. ഒരു മുറിയും അതിലെ ഉപകരണങ്ങളും കത്തിനശിച്ചു. കടുത്തുരുത്തിയിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ അലക്സ് ഫയർമാൻമാരായ റ്റിജോ ജോസഫ്, ബിബിൻ ബേബി തുടങ്ങിയവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് രക്ഷയായത്. വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. സ്കൂൾ മാനേജർ ഫാദർ ഇഗ്നേഷ്യസ് നടുവിലെ കുറ്റ്, പഞ്ചായത്ത് പ്രസിഡൻറ് ശ്രീകലാ ദിലീപ്,വാർഡ് മെമ്പർമാരായ കെ പി ദേവദാസ്, ഷൈനി സ്റ്റീഫൻ, പിടിഎ പ്രസിഡൻ്റ് രാജു ജേക്കബ് സ്കൂൾ അധികൃതരും സംഭവ സ്ഥലം സന്ദർശിച്ചു.തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.