കോട്ടയം : ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാൾ നാളെ മുതൽ 8 വരെ നടക്കും. നാളെ രാവിലെ 6നു കരോട്ടെ പള്ളിയിൽ കുർബാനയ്ക്ക് ഡോ. കുര്യാക്കോസ് മാർ ക്ലിമ്മീസ് കാർമികത്വം വഹിക്കും. രാവിലെ 8.30നു താഴത്തെ പള്ളിയിൽ മൂന്നിന്മേൽ കുർബാന – ഡോ. തോമ സ് മാർ തിമോത്തിയോസ്. 2 മണിക്ക് പള്ളിയിലേക്ക് കൊടിമര ഘോഷയാത്ര. വൈകിട്ട് 4.30നു കൊടിമരം ഉയർത്തൽ.
കുരിശുപള്ളികളിലേക്കുള്ള റാസ 6-ാം തീയതി ഉച്ചയ്ക്ക് 2ന് ആണ്. വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശനത്തിനു തുറക്കുന്ന ചരിത്രപ്രസിദ്ധമായ നടതുറക്കൽ 7നു രാവിലെ 11.30ന് ആണ്. 8നു നേർച്ച വിളമ്പോടെ പെരുന്നാൾ സമാപിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെരുന്നാളിന്റെ ഭാഗമായി നടതുറക്കലും വൈദ്യുതി ദീപാലങ്കാരങ്ങളുടെ പ്രദർശനവും 14 വരെ ഉണ്ടാകും. 14നു വൈകിട്ട് 6ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് നട അടക്കും