മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച് 41 ദിവസം കഴിഞ്ഞിട്ടും ‘ഉമ്മൻ ചാണ്ടിയുടെ സുരക്ഷാ ജോലിയിൽ’ തുടർന്ന് ഗൺമാൻമാർ :  ഒരു പണിയുമില്ലാതെ ഗൺമാൻമാരുടെ കറക്കത്തെച്ചൊല്ലി വിവാദം 

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സുരക്ഷാ ജോലിയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന ഗൺമാന്മാർ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിന് ശേഷവും ‘ജോലിയിൽ’ തുടരുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണം നടന്ന് 41 ദിവസം കഴിഞ്ഞിട്ടും രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉമ്മൻ ചാണ്ടിയുടെ സുരക്ഷാ ഡ്യൂട്ടിയ്ക്ക് എന്ന പേരിൽ തുടരുന്നതാണ് വിവാദത്തിന് ഇടയാക്കിയത്. കോട്ടയം ജില്ലാ പൊലീസിന്റെ ഭാഗമായ ഉദ്യോഗസ്ഥരെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ഭാഗമാക്കി മാറ്റിയ ശേഷമാണ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നത്. ഇത്തരത്തിൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട മോൻസി കുര്യാക്കോസ് , രാജേഷ് എന്നിവർ ഉമ്മൻചാണ്ടിയുടെ നിര്യാണം കഴിഞ്ഞിട്ടും തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. 

Advertisements

മുൻ മുഖ്യമന്ത്രി ആയതിന്റെ ഭാഗമായാണ് ഉമ്മൻചാണ്ടിക്ക് ജില്ലാ പോലീസിൽ നിന്നും രണ്ട് ഉദ്യോഗസ്ഥരെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. ഉമ്മൻചാണ്ടിയുടെ നിര്യാണം വരെ ഇരുവരും ഇദ്ദേഹത്തിനൊപ്പം ജോലിയിലുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹത്തിൻറെ സംസ്കാര ചടങ്ങ് കഴിഞ്ഞ് 41 ദിവസം കഴിഞ്ഞിട്ടും ഇരുവരും ഉമ്മൻചാണ്ടിയുടെ സുരക്ഷാ ഡ്യൂട്ടിയിൽ തന്നെ തുടരുന്നതാണ് വിവാദം ആയിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ രണ്ടു പോലീസ് ഉദ്യോഗസ്ഥരും പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ തന്നെ താമസിക്കുന്നവരാണ്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ഇരുവരും സജീവമാണെന്ന് ഇതിനോടകം തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. ജില്ലാ പോലീസിൽ ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെടുമ്പോഴാണ് രണ്ട് ഉദ്യോഗസ്ഥർ പ്രത്യേകിച്ച് ഡ്യൂട്ടി ഒന്നുമില്ലാതെ അന്തരിച്ച നേതാവിന്റെ സുരക്ഷ ഡ്യൂട്ടിയുടെ പേരിൽ ജോലി എടുക്കാതെ കറങ്ങി നടക്കുന്നത്. സംസ്ഥാന രഹസ്യാന്വേഷണ സേനയുടെ ഭാഗമായാണ് ഈ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഇവർ റിപ്പോർട്ട് ചെയ്യേണ്ടതും ഈ വിഭാഗത്തിൽ തന്നെയാണ്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിനുശേഷം ഇരുവരും താങ്കളുടെ മാതൃ യൂണിറ്റിലേക്ക് മടങ്ങിയെത്തി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. 

Hot Topics

Related Articles