മണർകാട് പള്ളി ലക്ഷോപല​ക്ഷം ജനങ്ങൾക്ക് ആശ്വാസത്തി​ന്റെ കേന്ദ്രം: പൗലോസ് മോർ ഐറേനിയോസ് 

മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് പള്ളി ലോകത്തെ ലക്ഷോപല​ക്ഷം ജനങ്ങൾക്ക് ആശ്വാസത്തി​ന്റെ കേന്ദ്രമാണെന്ന് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ്. മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ രണ്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

Advertisements

എട്ടുനോമ്പി​ന്റെ ആരംഭം കുറിച്ച മണർകാട് പള്ളി, ഇന്ന് വലിയൊരു സാക്ഷ്യമായി സമൂഹത്തി​ന്റെ മുന്നിൽ പ്രകീർത്തിക്കപ്പെടുന്നു. അതിലൂടെ പരി‌ശുദ്ധ ദൈവമാതാവിനെ തന്നെയാണ് പ്രകീർത്തിക്കപ്പെടുന്നത്. ദൈവത്തിനായി സ്വയം സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു പരിശുദ്ധ കന്യകമറിയാമി​ന്റേത്. മാതാവി​ന്റെ സന്നിധിയിലേക്ക് കടന്നുവരുന്ന ഓരോ വിശ്വാസിക്കും ശാന്തിയുടെ സമാധാനത്തി​ന്റെയും പ്രത്യാശയുടെയും അനുഭവമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗലോസ് മോർ ഐറേനിയോസ്, പീറ്റർ കോർ എപ്പിസ്കോപ്പ വേലംപറമ്പിൽ എന്നിവർ വചനസന്ദേശം നൽകി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉന്നതവിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ വിദ്യാർത്ഥികൾ, പള്ളി വക സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്ത ”മെറിറ്റ് ഡേ” സമ്മേളനത്തിൻ്റെ ഉദ്ഘാടനം നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി: സി. ജോൺ നിർവഹിച്ചു. പൗലോസ് മോർ ഐറേനിയോസ് മെത്രാപോലിത്ത അധ്യക്ഷത വഹിച്ചു. ഫാ. കുറിയാക്കോസ് കാലായിൽ, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി, കോട്ടയം ജില്ലാ പഞ്ചായത്തം​ഗം റെജി എം. ഫീലിപ്പോസ്,  പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, ട്രസ്റ്റിമാരായ ബിനു ടി. ജോയി, എം ഐ ജോസ്, ദീപു തോമസ് ജേക്കബ്, സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹാം, എന്നിവർ പ്രസംഗിച്ചു. 

മണർകാട് ഇന്ന്

കരോട്ടെ പള്ളിയിൽ രാവിലെ 6ന് കുർബ്ബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് നിരണം ഭദ്രാസനാധിപൻ ​ഗീവർ​ഗീസ് മോർ കൂറിലോസി​ന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. 11ന് പ്രസം​ഗം –  ഗീവർ​ഗീസ് മോർ കൂറിലോസ് മെത്രാപോലിത്ത 12ന് ഉച്ച നമസ്കാരം. 2.30ന് പ്രസം​ഗം – കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മണലേൽച്ചിറ. അഞ്ചിന് സന്ധ്യാ നമസ്കാരം. 6.30ന് പൊതുസമ്മേളനം.

പൊതുസമ്മേളനം ഇന്ന്

മണർകാട്: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് വൈകുന്നേരം 6.30ന് നടക്കും. യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ്  മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹാം റിപ്പോർട്ട് അവതരിപ്പിക്കും. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്ത അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജസ്റ്റിസ് ബി. കെമാൽ പാഷ മുഖ്യപ്രഭാഷണവും സിറോ മലബാർ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണവും നടത്തും. 

സി.ബി.എസ്.ഇ. സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദുവും വിശുദ്ധ മർത്തമറിയം സേവകാസംഘം നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണം മന്ത്രി വി.എൻ. വാസവനും  ലൈബ്രറി ആൻഡ് റീഡിംഗ്‌റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പിയും പള്ളിവക ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്ന ജെറിയാട്രിക് വാർഡിനോട് അനുബന്ധിച്ച് പുതുതായി തുടങ്ങുന്ന പാലിയേറ്റീവ് & ഹോം കെയർ യൂണിറ്റിന്റെ ഉദ്ഘാടനം നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ കൂറിലോസും നിർവഹിക്കും. 

90 വയസിനുമേൽ പ്രായമുള്ള വികാരി  ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, 80 വയസ്സിനു മേൽ പ്രായമുള്ള സഹവികാരി കെ കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത് എന്നീ വൈദികരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആദരിക്കും. പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പ സ്വാഗതവും കത്തീഡ്രൽ ട്രസ്റ്റി ബിനു ടി. ജോയി കൃതജ്ഞതയും പറയും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.