ആനപ്രമ്പാല്‍ ജലോത്സവം നാളെ : വിളംബര ഘോഷയാത്ര നടന്നു

ആലപ്പുഴ :
കുട്ടനാട് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നാലാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആനപ്രമ്പാല്‍ ജലോത്സവം സെപ്റ്റംബര്‍ 3 (നാളെ) 2.30 ന് ആനപ്രമ്പാല്‍ ക്ഷേത്രക്കടവില്‍ നടക്കും. ജലോത്സവ പൊതുസമ്മേളനം കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്യും. വിളംബര ഘോഷയാത്ര നടന്നു. തലവടി സെന്റ്തോമസ് സി.എസ്.ഐ പള്ളി അങ്കണത്തില്‍ വച്ച് സി.എസ്.ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ചെയര്‍മാന്‍ ബിജു പറമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു.

ഘോഷയാത്ര ക്യാപ്റ്റന്‍ മോനിച്ചന്‍ കൊച്ചുവീട്, വൈസ് ക്യാപ്റ്റന്‍ അമ്പാടി പുന്നശ്ശേരില്‍, വര്‍ക്കിങ് ചെയര്‍മാന്‍ അരുണ്‍ പുന്നശ്ശേരില്‍, കുട്ടനാട് സാംസ്‌കാരിക വേദി പ്രസിഡന്റ് പീയൂഷ് പി. പ്രസന്നന്‍, സെക്രട്ടറി ജിനു ശാസ്താംപറമ്പ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സുനില്‍ മൂലയില്‍, ട്രഷറാര്‍ എം.ജി കൊച്ചുമോന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, തോമസുകുട്ടി ചാലുങ്കല്‍, വിന്‍സന്‍ പൊയ്യാലുമാലില്‍, മനോജ് തുണ്ടിയില്‍, അജയകുമാര്‍, സി സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.

Hot Topics

Related Articles