തിരഞ്ഞെടുപ്പിന് തലേന്ന് പുതുപ്പള്ളിയിൽ നടുറോഡിൽ മരം മറിഞ്ഞു വീണു; മരം വീണത് വില്ലേജ് ഓഫിസിനു മുന്നിൽ; പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് മരം വെട്ടിമാറ്റി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് തലേന്ന് പുതുപ്പള്ളി ജംഗ്ഷനു സമീപം നടുറോഡിൽ മരം വീണു. പുതുപ്പള്ളി വില്ലേജ് ഓഫിസിനു സമീപത്താണ് റോഡിൽ മരം വീണത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് പുതുപ്പള്ളി – കോട്ടയം റോഡിൽ മരം വീണത്. രാവിലെ പെട്രോളിംങിനായി എത്തിയ പൊലീസ് കൺട്രോൾ റൂം വാഹന സംഘമാണ് ഇവിടെ റോഡിൽ മരം വീണ് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. രാവിലെ സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സംഘം മരം വെട്ടിമാറ്റി. മരം വീണതിനെ തുടർന്ന് പുതുപ്പള്ളി – കോട്ടയം റോഡൽ നേരിയ ഗതാഗത തടസവും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് ഇവിടെ മരം വീണത്. പുതുപ്പള്ളി അഞ്ചാം നമ്പർ കൺട്രോൾ റൂം വാഹനത്തിലെ സബ് ഇൻസ്‌പെക്ടർ ഷാജി, സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ഷെബിൻ, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ അനുമോദ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisements

Hot Topics

Related Articles