പത്തനംതിട്ട :
തൊഴിൽ മേഖലകളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളറിയാൻ കേരള വനിതാ കമ്മീഷൻ പബ്ലിക് ഹിയറിംഗുകൾ സംഘടിപ്പിക്കുകയാണ്. ആദ്യഘട്ടമായി 11 വ്യത്യസ്ത മേഖലകളിലെ സ്ത്രീകളുടെ പ്രശ്നങ്ങളാണ് രേഖപ്പെടുത്തുക. 2023 സെപ്തംബർ 11ന് തിരുവനന്തപുരം തൈക്കാട് റസ്റ്റ്ഹൗസില്‍ ആദ്യ ഹിയറിംഗ് നടക്കും. തുടര്‍ന്ന് സെപ്തംബർ 16ന് എറണാകുളത്തും 19ന് പത്തനംതിട്ടയിലും 21, 26 തിയ്യതികളില്‍ കോട്ടയത്തും കണ്ണൂരുമാണ് ഹിയറിംഗ്. അതത് മേഖലകളിലെ സംഘടനാ പ്രതിനിധികള്‍ക്കും ഇതില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നുണ്ട്. സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടങ്ങൾ ഉറപ്പാക്കുന്ന വനിതാ കമ്മീഷന്റെ പബ്ലിക് ഹിയറിങുകൾ മറ്റൊരു ജനപക്ഷ റിയൽ കേരള സ്റ്റോറിയാണ്.
റിയൽ കേരള സ്റ്റോറി ; കേരള വനിതാ കമ്മീഷൻ പബ്ലിക് ഹിയറിംഗുകൾ : 19ന് പത്തനംതിട്ടയിൽ
Advertisements