പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനായി ഭാഗ്യസൂക്താർച്ച : അർച്ചന നടത്തിയത് മൂലവട്ടം കുറ്റിക്കാട് ദേവി ക്ഷേത്രത്തിൽ

കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ വിജയത്തിനായി ഭാഗ്യസൂക്താർച്ചനയുമായി പനച്ചിക്കാട് സ്വദേശി. മൂലവട്ടം കുറ്റിക്കാട് ദേവി ക്ഷേത്രത്തിലാണ് ഇദേഹം അർച്ചന നടത്തിയത്. ജെയ്ക് സി തോമസ് ഉത്രട്ടാതി എന്ന പേരിലാണ് അർച്ചന നടത്തിയിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനാണ് കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ ഇദേഹം അർച്ചന നടത്തിയത്. അർച്ചന നടത്തിയതിന്റെ രസീതും പ്രസാദത്തിന്റെ ചിത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

Hot Topics

Related Articles