അപ്രതീക്ഷിതമായി പുതിയ ആവേശം അപ്ഡേറ്റ് ; ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതി പുറത്ത്; എവിടെ കാണാം?

ആവേശം ഫഹദിന്റെ വമ്പൻ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ഫഹദിന്റെ വിളയാട്ടമാണ് ആവേശം. ഒരു സര്‍പ്രൈസ് റിപ്പോര്‍ട്ടാണ് ആവേശത്തെ കുറിച്ച് നിലവില്‍ ചര്‍ച്ചയാകുന്നത്. ഒടിടിയിലേക്ക് ആവേശം എത്തുന്നതില്‍ തീരുമാനമായിരിക്കുന്നു.

ആവേശം ആഗോളതലത്തില്‍ ആകെ 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. നിലവിലും ഫഫദ് നായകനായ ആവേശം തിയറ്ററുകളില്‍ ആളുകളെ നിറയ്‍ക്കുമ്പോഴാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിനെത്തുന്നത് എന്നതാണ് സര്‍പ്രൈസാകുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെയ് ഒമ്പതിനാണ് ഫഹദിന്റെ ആവേശം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകൻ ഫഹദ് ആവേശത്തില്‍ എത്തിയിരിക്കുന്നത്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ് എന്നിവരുമാണ്.

Hot Topics

Related Articles