തൊണ്ണൂറ് ശതമാനം പ്രകൃതിദത്ത ചേരുവകളാല്‍ നിര്‍മിച്ച ഹാന്റ് വാഷുകളുമായി സാവലോണ്‍

  • ശരീരത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെ സംരക്ഷിക്കാന്‍ കഴിയുന്നവയാണ് ഡീപ് ക്ലീന്‍, മോയ്‌സ്ചര്‍ ഷീല്‍ഡ്, ഹെര്‍ബല്‍ സെന്‍സിറ്റീവ് എന്നീ ഹാന്റ് വാഷുകള്‍ കൊച്ചി: ഐ.ടി.സിയുടെ കീഴിലുള്ള മുൻനിര ശുചിത്വ ബ്രാന്റായ സാവലോൺ മൂന്ന് വ്യത്യസ്ത ഹാന്റ് വാഷുകൾ പുറത്തിറക്കി. ഡീപ് ക്ലീൻ, മോയ്സ്ചർ ഷീൽഡ്, ഹെർബൽ സെൻസിറ്റീവ് എന്നിവയാണ് വിപണിയിൽ എത്തിച്ചത്

സാധാരണയായി ഹാന്റ് വാഷുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് രോഗാണു നശീകരണത്തിനൊപ്പം ശരീരത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെയും ഇല്ലാതാക്കുന്നു എന്നത്. ഇത് മൂലം കൈകളിലെ ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നു എന്ന പരാതികളും ഉയരാറുണ്ട്. ഇതിനെ മറികടക്കാന്‍ 90 ശതമാനം പ്രകൃതിദത്ത ചേരുവകള്‍ കൊണ്ടാണ് സാവലോണ്‍ ഹാന്റ് വാഷുകളുടെ നിര്‍മാണം. നോ നാസ്റ്റീസ് ഫോര്‍മുലേഷനില്‍ പാരബൈന്റ്, സിലിക്കണ്‍, ട്രൈക്ലോസന്‍, ട്രൈക്ലോ കാര്‍ബണ്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഓറഞ്ച്, കറ്റാര്‍വാഴ, എന്നിവ ഉള്‍പ്പെടെയുള്ള ഹെര്‍ബല്‍ എസ്സെന്‍സുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.

ഓറഞ്ചിന്റെ സുഗന്ധമുള്ള ഡീപ് ക്ലീന്‍ ഹാന്‍ഡ് വാഷ് സാവലോണിന്റെ ഇത്തരത്തിലുള്ള ആദ്യ ഉല്‍പ്പന്നമാണ്. നന്നായി പതയുന്നതിനായി ക്വിക്ക് ലാതര്‍, ക്വിക്ക് റിന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. കൈകള്‍ മൃദുലവും ഈര്‍പ്പമുള്ളതുമായി സംരക്ഷിക്കാന്‍ മോയ്‌സ്ചര്‍ ഷീല്‍ഡ് ഹാന്റ് വാഷും സെന്‍സിറ്റീവായ കൈകളെ പരിപാലിക്കുന്നതിനുള്ള ഹെര്‍ബല്‍ സെന്‍സിറ്റീവ് ഹാന്റ് വാഷുമാണ് മറ്റുള്ളവ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡിന് ശേഷം മാറി വരുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൂടി പരിഹിരിച്ചാണ് ഇവ നിര്‍മിച്ചിട്ടുള്ളതെന്ന് ഐ.ടി.സി ലിമിറ്റഡിന്റെ പേഴ്‌സണല്‍ കെയര്‍ പ്രൊഡക്ട്‌സ് ബിസിനസ് ഡിവിഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് സമീര്‍ സത്പതി പറഞ്ഞു.

Hot Topics

Related Articles