കുവൈറ്റ് – കൊച്ചി സെക്ടറിൽ പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്; ജൂൺ മുതൽ ആരംഭിക്കും

വൈ​ത്ത് സി​റ്റി: കു​വൈ​ത്തിലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി എ​യ​ർ​ ഇ​ന്ത്യ എ​ക്സ്പ്ര​സ് പുതിയ സര്‍വീസ് തുടങ്ങുന്നു. കുവൈത്ത്- കൊ​ച്ചി​ സെക്ടറിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂ​ൺ മു​ത​ൽ ആ​ഴ്ച​യി​ൽ കു​വൈ​ത്തി​ലേ​ക്ക് കൊ​ച്ചി​യി​ൽ നി​ന്നും തി​രി​ച്ചും മൂ​ന്നു സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് എ​യ​ർ​ ഇ​ന്ത്യ അ​റി​യി​ച്ചു. 

Advertisements

കു​വൈ​ത്തി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും കൊ​ച്ചി​യി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലു​മാ​യാ​ണ് സ​ർ​വി​സ്. ജൂ​ൺ മൂ​ന്നു മു​ത​ൽ ഇ​വ സ​ർ​വി​സ് ആ​രം​ഭി​ക്കും. നി​ല​വി​ൽ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ മാ​​ത്ര​മാ​ണ് കു​വൈ​ത്തി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് ഉ​ള്ള​ത്. ഇതോടെ കുവൈത്തിൽനിന്ന് കൊച്ചിയിലേക്കു സർവീസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം നാലായി. ഇൻഡിഗോ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് മസ്കറ്റിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് ദിവസേന സര്‍വീസ് ആരംഭിച്ചു. കഴിഞ്ഞ വർഷം ഗോ ഫസ്റ്റ് സർവീസ് റദ്ദാക്കിയത് മുതൽ തുടങ്ങിയ കണ്ണൂരുകാരുടെ യാത്ര പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

നേരത്തെ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. യാത്രക്കാരുടെ ആവശ്യം വര്‍ധിച്ചതോടെ സര്‍വീസുകള്‍ അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. പുതിയ ഷെഡ്യൂൾ പ്രകാരം മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് വ്യഴാഴ്ച രാവിലെ 7.35ന് പുറപ്പെടുന്ന വിമാനം 12.30 കണ്ണൂരിലെത്തും. വെള്ളിയാഴ്ച പുലർച്ചെ 3.20ന് മസ്കത്തിൽ നിന്ന് സർവിസ് ആരംഭിക്കുന്ന വിമാനം രാവിലെ 8.15 കണ്ണൂരിലെത്തും.ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.45 മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.40ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് മസ്കത്തിലേക്ക് വ്യാഴാഴ്ച പുലർച്ചെ 4.35 ന് പുറപ്പെട്ട് 6.35ന് മസ്കറ്റിലെത്തും. 

വെള്ളിയാഴ്ച അർധരാത്രി 12.20 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.20ന് മസ്കത്തിലെത്തും. ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് 6.45ന് പുറപ്പെട്ട് 8.45ന് മസ്കറ്റിലെത്തും.

Hot Topics

Related Articles