കോട്ടയം തോട്ടയ്ക്കാട് അമ്പലക്കവലയിൽ ടിപ്പർ ലോറി തിട്ടയിലിടിച്ച് തോട്ടിലേയ്ക്ക് മറിഞ്ഞു : ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു 

കോട്ടയം : കോട്ടയം തോട്ടയ്ക്കാട് അമ്പലക്കവലയിൽ ടിപ്പർ ലോറി തിട്ടയിലിടിച്ച് തോട്ടിലേയ്ക്ക് മറിഞ്ഞു. തലകീഴായി മറിഞ്ഞ ലോറിയിൽ നിന്നും ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ തോട്ടയ്ക്കാട് അമ്പലക്കവലയിലായിരുന്നു അപകടം. തോട്ടക്കാട് ഭാഗത്ത് മണ്ണിറക്കാനെത്തിയ ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി തിട്ടയിൽ ഇടിച്ച ശേഷം മറയുകയായിരുന്നു. ലോറി തോട്ടിലേയ്ക്ക് മറിയുന്നതിനിടെ ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപെടുകയായിരുന്നു. അപകടത്തിൽപ്പെട്ട ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിമാറ്റി. 

Advertisements

Hot Topics

Related Articles