കോട്ടയം : പാലാ ആർ ടി ഓഫിസിൽ വിജിലൻസ് റെയ്ഡ്. ആർ ടി ഒ ഏജന്റ് മാരിൽ നിന്നും 20000 രൂപ പിടിച്ചെടുത്തു. ഇത് ഉദ്യോഗസ്ഥർക്ക് നൽകുന്നതിനായി കൈക്കൂലിയായി എത്തിച്ചതാണ് എന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. പാലാ ആർ ടി ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഫോണിൽ പണം ഗൂഗിൾ പേ ആയി അയച്ചതിന്റെ രേഖകളും കണ്ടെത്തി. വനിതാ ജീവനക്കാർ അടക്കമുള്ളവർ ഏജൻറ് മാരുമായി അപേക്ഷകൾ സ്വീകരിക്കുന്ന അടക്കമുള്ള കാര്യങ്ങൾ മൊബൈൽ ഫോൺ വഴി അയച്ചു നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Advertisements