ചാണ്ടി ഉമ്മന്  മോൻസ് ജോസഫിന്റെ അനുമോദനവും  ആശംസകളും : പദയാത്രയിൽ പങ്കെടുത്തു 

കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലതെരഞ്ഞെടുപ്പിൽ ചരിത്രവിജയം കരസ്ഥമാക്കിയ യു  ഡി  എഫ്  സ്ഥാനാർഥി  ചാണ്ടി ഉമ്മന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വക്കേറ്റ് മോൻസ് ജോസഫ് എം എൽ എ ,ജനങൾക്ക് നന്ദി  പറയുന്ന ചാണ്ടി ഉമ്മന്റെ പദയാത്രയിൽ പങ്കെടുത്തുകൊണ്ട് അനുമോദനവും ആശംസകളും അർപ്പിച്ചു.

Advertisements

                                                                                                      മണർകാട് പള്ളിയുടെ മുൻവശത്തെ വച്ചാണ് അഡ്വക്കേറ്റ്  മോൻസ് ജോസഫ് എം എൽ  എ   ചാണ്ടി ഉമ്മനെ ഖാദർ ഷാൾ അണിയിച്ചു സ്വീകരിച്ചത്. കേരളത്തിലെ സാധാരണ ജനങ്ങളെ മറന്നുകൊണ്ട് ഇടതുപക്ഷ സർക്കാർ നടത്തുന്ന ദുര്ഭരണത്തിനെതിരെയുള്ള  ശക്തമായ വിധിയെഴുത്താണ് പുതുപ്പള്ളിയിലെ സമ്മതിദായകർ നിർവഹിച്ചിരിക്കുന്നതെന്ന് അഡ്വക്കേറ്റ് മോൻസ് ജോസഫ് എം എൽ എ പ്രസ്താവിച്ചു 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

                                                           ജനനന്മക്കുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച മുൻമുഖ്യമന്ത്രി  ഉമ്മൻചാണ്ടിയോട്  പുതുപ്പള്ളി ജനത പ്രകടിപ്പിച്ച വികാരനിർഭരമായ ആദരവും സ്നേഹവുമാണ് തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം പതിന്മടങ്ങു വർധിപ്പിക്കാൻ സഹായിച്ചതെന്ന്  മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

Hot Topics

Related Articles