പ്രമേഹവും കൊളസ്‌ട്രോളും കുറയ്ക്കും ! സവാള പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങളേറെ

ന്യൂസ് ഡെസ്ക് : സവാള പച്ചയ്ക്ക് കഴിക്കാറുണ്ടോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നതില്‍ മുതല്‍ ദഹനം മെച്ചപ്പെടുത്താൻ വരെ ഇത് നല്ലതാണ്.സവാളയിലെ ആന്റി ഓക്സിഡന്റ്സ് ആരോഗ്യത്തിന് വളരെ നല്ലതാണ്. സവാളയിലെ തന്മാത്രകള്‍ പാൻക്രിയാസ്, കരള്‍, ചെറുകുടല്‍, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ആന്റി ഓക്‌സിൻ്റുകളാല്‍ സമ്പന്നമായതിനാല്‍ സവാള ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും വളരെയധികം സഹായിക്കും.

Advertisements

സവാളയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫൈബറിന്റെയും പ്രീബയോട്ടിക്കുകളുടെയും ഉറവിടമാണ് ഇത്. സള്‍ഫര്‍ വളരെ കൂടുതലായതിനാല്‍ സവാള ആന്റി-കാര്‍സിനോജെനിക് ഗുണങ്ങളാല്‍ സമ്ബന്നമാണ്. സവാള ശരീരത്തിലെ അനാവശ്യ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കുടല്‍ വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യും.

Hot Topics

Related Articles