ന്യൂസ് ഡെസ്ക് : ക്രോക്സ് എന്ന ഫൂട്ട്‌വെയര്‍ ബ്രാൻഡിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. അത്രമേല്‍ പ്രീതി ക്രോക്സിന്റെ ക്ളോഗ് വിഭാഗത്തിലുള്ള പാദരക്ഷകള്‍ക്ക് ഇന്ന് യുവതലമുറയ്ക്ക് ഇടയില്‍ ലഭിക്കുന്നുണ്ട്.ക്രോക്സിന് സമാനമായ ഡിസൈനില്‍ പുറത്തിറങ്ങുന്ന മറ്റനേകം പാദരക്ഷകള്‍ പരിശോധിച്ചാല്‍ വിപണിയില്‍ എന്ത് മാത്രം ആവശ്യക്കാരാണുള്ളത് എന്ന് മനസിലാക്കാം.
പലരും ക്രോക്സിന്റെ ഉയര്‍ന്ന വില പരിഗണിച്ചാണ് സമാനമായ ഡിസൈനിലുള്ള മറ്റ് ബ്രാൻഡുകളുടെ പാദരക്ഷകള്‍ തേടിപോകുന്നത്. എന്നാല്‍ സവിശേഷമായ ഡിസൈനും ഗുണമേന്മയും മൂലം ക്രോക്സിന് പകരക്കാരനാകാൻ ഇത്തരം ഡ്യൂപ്ളിക്കേറ്റ് പാദരക്ഷകള്‍ക്ക് കഴിയാറില്ല . അതിനാല്‍ തന്നെ എത്ര വിലകൊടുത്തും ക്രോക്സ് സ്വന്തമാക്കാൻ തയ്യാറാകുന്നവരുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എങ്കിലും ക്രോക്സിന്റെ പാദരക്ഷ ധരിച്ച് പുറത്തിറങ്ങിയാല്‍ നിങ്ങളുടെ സുഹൃത്വലയത്തില്‍ നിന്ന് തന്നെ കേള്‍ക്കാവുന്ന ചോദ്യങ്ങളാണ് ചാത്തനാണോ(ഡ്യൂപ്ളിക്കേറ്റ്)?, ഫസ്റ്റ് കോപ്പിയാണോ എന്നിവ. ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ എത്ര വില കൊടുത്ത വാങ്ങിയതാണെങ്കിലും താൻ ധരിച്ചിരിക്കുന്നത് ഒറിജിനല്‍ ക്രോക്സ് തന്നെയാണോ എന്ന സംശയം ഉടലെടുത്തേക്കാം. ഇതിന് പരിഹാരം കാണാനായി ഒറിജിനല്‍ ക്രോക്സ് തിരിച്ചറിയുന്നത് എങ്ങനെ എന്ന് പരിശോധിക്കാം.
പരമാവധി ക്രോക്സിന്റെ തന്നെ അംഗീകൃത ഷോറൂമുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ക്രോക്സിന്റെ വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ നിങ്ങളുടെ പ്രദേശത്ത് എവിടെയൊക്കെയാണ് ഷോറൂമുകള്‍ ഉള്ളത് എന്ന് തിരിച്ചറിയാം. ഓണ്‍ലൈനായി വാങ്ങുന്നവര്‍ ക്രോക്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനോടകം തന്നെ വാങ്ങിയ ക്രോക്സിന്റെ പാദരക്ഷകള്‍ ഒറിജിനല്‍ ആണോ എന്ന് എങ്ങനെ പരിശോധിക്കാം?. ഇതില്‍ ആദ്യമായി പരിഗണിക്കേണ്ടത് നിങ്ങളുടെ ബില്ലിലെ ബാര്‍കോഡാണ്. ബാര്‍കോഡ് പരിശോധിച്ചാല്‍ പാദരക്ഷ ഒറിജിനലാണോ എന്ന് മനസിലാക്കാം.
ക്രോസ്‌ലൈറ്റ്
സവിശേഷമായ ക്രോസ്‌ലൈറ്റ് എന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് ക്രോക്സിന്റെ പാദരക്ഷകള്‍ നിര്‍മിച്ചിരിക്കുന്നത്. ക്രോക്സിനെ അനുകരിക്കുന്ന പാദരക്ഷകള്‍ കൂടുതലും റബ്ബറിലായിരിക്കും നിര്‍മിച്ചിരിക്കുന്നത്. ക്രോസ്‌ലൈറ്റിന്റെ ഫ്ളക്സിബിലിറ്റിയും പാദങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും ഇത്തരത്തിലുള്ള പാദരക്ഷകളില്‍ നിന്ന് ക്രോക്സിനെ വേറിട്ടു നിര്‍ത്തുന്നു.
ഡ്യൂക്ക്
ലോഗോ പരിശോധിച്ചും ക്രോക്സിനെ തിരിച്ചറിയാവുന്നതാണ്. ഡ്യൂക്ക് എന്ന പേരിലറിയപ്പെടുന്ന ചീങ്കണ്ണിയാണ് ക്രോക്സിന്റെ ഔദ്യോഗിക ലോഗോ.ഇതിന് സവിശേഷമായ ഡിസൈനാണുള്ളത്. ഇത് പരിശോധിച്ചും പാദരക്ഷയുടെ ആധികാരികത ഉറപ്പിക്കാവുന്നതാണ്.
•ലോഗോയിലുള്ള ഡ്യൂക്കിന് രണ്ട് കണ്ണുകളുണ്ടാകും.
•മുതുകില്‍ ആറ് മുഴകളുണ്ടാകും. ഇതില്‍ മുകളില്‍ നാലാമത്തെ മുഴ അല്‍പ്പം വലുതായിരിക്കും.
•മൂന്ന് വിരലുകള്‍ വീതമുള്ള രണ്ട് കൈകള്‍
•ക്രോക്സിന്റെ അടിവശം പരിശോധിക്കുകയാണ് മറ്റൊരു വഴി. അവിടെ ഈ കാര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുക
•ട്രേഡ്‌മാര്‍ക്കോട് കൂടിയ ബ്രാൻഡ് നെയിം
•നിര്‍മ്മിച്ച രാജ്യം
•പുരുഷൻ സ്ത്രീ എന്നിങ്ങനെ വ്യത്യസ്തമായ സൈസ്
•ഔദ്യോഗിക വെബ്സൈറ്റിന്റെ അഡ്രസ്
•ബോള്‍ഡര്‍, കൊളറാഡോ എന്ന് ഉത്പാദന കേന്ദ്രത്തിന്റെ പേര് ആലേഖനം ചെയ്തിരിക്കും