ജെയ്കിനും ഗീതുവിനും കുഞ്ഞ് പിറന്നു : ആൺകുട്ടിയും അമ്മയും നാഗമ്പടം എസ് എച്ച് മെഡിക്കൽ സെന്റർ ആശുപത്രിയിൽ സുഖമായി ഇരിക്കുന്നു 

കോട്ടയം: സിപിഎം നേതാവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. ആൺകുട്ടിയും അമ്മയും നാഗമ്പടം എസ് എച്ച് മെഡിക്കൽ സെന്റർ ആശുപത്രിയിൽ സുഖമായി ഇരിക്കുന്നു.  തെരഞ്ഞെടുപ്പ് സമയത്ത് ഗർഭിണിയായിരുന്ന ഗീതുവിനെ സോഷ്യൽമീഡിയയിൽ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. സൈബറാക്രമണത്തിൽ ഗീതു പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു ജെയ്ക്ക് സി തോമസ്.

Advertisements

Hot Topics

Related Articles