കെ. കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ വാഹനാപകടം : അലക്ഷ്യമായി തുറന്ന എയ്സ് പിക്കപ്പിന്റെ ഡോറിൽ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ചു : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 

കോട്ടയം : കോട്ടയം കളത്തിപ്പടിയിൽ അശ്രദ്ധമായി തുറന്ന എയ്സ് പിക്കപ്പ് വാനിന്റെ  ഡോറിൽ തട്ടി റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രക്കാരന് സ്വകാര്യ ബസ് ഇടിച്ചു പരിക്ക്. 

Advertisements

കോട്ടയം കളത്തിപ്പടിയിൽ ബുധനാഴ്ച രാവിലെ 11:30 യോടു കൂടിയായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് മണർകാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. ഈ സമയം സമീപത്തെ ഹോട്ടലിലേക്ക് മുട്ടയുമായി എത്തിയ എയ്സ് പിക്കപ്പിന്റെ വാതിൽ ഡ്രൈവർ അലക്ഷ്യമായി തുറക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പിക്കപ്പിന്റെ വാതിലിൽ തട്ടിയ ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് വീണു. ഈ സമയം പിന്നാലെ എത്തിയ ബസ് ഇദ്ദേഹത്തെ തട്ടുകയായിരുന്നു. കോട്ടയം റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന ആൽവിൻ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. 

Hot Topics

Related Articles