എം. സി റോഡിൽ നാട്ടകത്ത് വാഹനാപകടം : നിയന്ത്രണം നഷ്ടമായ ടോറസ് ലോറി ബാങ്ക് കെട്ടിട്ടത്തിലേയ്ക്ക് ഇടിച്ച് കയറി 

കോട്ടയം : എം സി റോഡിൽ നാട്ടകത്ത് വാഹനാപകടം. നിയന്ത്രണം നഷ്ടമായ ടോറസ് ലോറി റോഡരികിലെ ബാങ്ക് കെട്ടിടത്തിലേയ്ക്ക് ഇടിച്ച് കയറി. 

Advertisements

നാട്ടകം പഞ്ചായത്ത് ഓഫീസിന് സമീപം പുതിയതായി ആരംഭിച്ച ബാർബർ ഷോപ്പിലേയ്ക്കാണ് ടോറസ് വാഹനം ഇടിച്ചു കയറിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. ഇവിടെ പ്രവർത്തിക്കുന്ന ഒരു ചായക്കടയിലും ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്ന  ബാബർ ഷോപ്പിലും, നാട്ടകം സഹകരണ  ബാങ്കിൻറെ സൈഡിലും ഇടിച്ചാണ് ലോറി നിന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രി ആയതിനാൽ വൻ  ദുരന്തം ഒഴിവായി. ടോറസ് ഓടിച്ച ഡ്രൈവർക്ക് പരിക്കുണ്ട്. കൈക്കാണ് ഗുരുതരമായി പരിക്കേറ്റത് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  കോടിമതമുവൽ ചിങ്ങവനം വരെയുള്ള എം സി റോഡ് ഭാഗത്ത് അപകടം തുടർക്കഥ ആവുകയാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് വിളക്കുകൾ ഇല്ലാത്തതും സീബ്രാ ലൈനുകൾ മാഞ്ഞിരിക്കുന്നതുമാണ് അപകടകാരണം. 

Hot Topics

Related Articles