കനിവ്കാത്ത് 108 ആമ്പുലൻസ് ജീവനക്കാർ : ശമ്പളമില്ലാതെ മാസങ്ങൾ 

കുറവിലങ്ങാട് : റോഡപകടങ്ങളിൽപ്പെടുന്നവർക്ക് എത്രയും വേഗം അടിയന്തരചികിത്സ ലഭ്യമാക്കാൻ  സൗജന്യ ആംബുലൻസ് ശൃംഖല ആയ 108 ആമ്പുലൻസ് ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ മാസങ്ങൾ. മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തിലായ ഇവർ  കനിവ് കാത്ത് കഴിയുകയാണ്. രാത്രിയെന്നോ പകൽ എന്നോ വ്യത്യാസമില്ലാതെ ഏത് അപകട സ്ഥലത്തും ഓടി എത്തുന്ന ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയതോടെ ദുരിതത്തിൽ ആയത്. പ്രതിഷേധിച്ചാൽ മാത്രം ശമ്പളം കിട്ടുന്ന ഗതികേടിലാണ് ജീവനക്കാർ. ജീവൻ പണയം വെച്ച് ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ ഏറെ ബുദ്ധിമുട്ടിലാണ് ഇവർ.  കരാർ ഏറ്റെടുത്ത  കമ്പനിയാണ് തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ടത്. തൊഴിലാളികളുടെ അറ്റൻറ്റൻസ് രജിട്രൽ എൻടി ചെയ്തതിലെ അപാകതയാണ് ശമ്പളം മുടങ്ങാൻ കാരണമായി കമ്പനി പറയുന്നത് ഉടൻ ശമ്പളം നൽകുമെന്നാണ് കമ്പനിയുടെ വിശദീകരണം.

Advertisements

Hot Topics

Related Articles