“തനിക്കെതിരായി ഉന്നയിച്ച പീഡന പരാതി നൂറുശതമാനവും വ്യാജം; മതിയായ തെളിവുകൾ കൊണ്ട്‌ നേരിടും”: പ്രതികരണവുമായി മല്ലു ട്രാവലർ

കൊച്ചി: സൗദി അറേബ്യൻ വനിത തനിക്കെതിരായി ഉന്നയിച്ച പീഡന പരാതി നൂറുശതമാനവും വ്യാജമാണെന്നും മതിയായ തെളിവുകൾ കൊണ്ട്‌ അതിനെ നേരിടുമെന്ന് വ്‌ളോഗർ മല്ലു ട്രാവലർ ഷക്കിർ സുബാൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. തന്നോട്‌ ദേഷ്യം ഉള്ളവർക്ക്‌ ആഘോഷമാക്കാനുള്ള അവസരമാണിത്. തന്റെ ഭാഗം കൂടി കേൾക്കണമെന്നും എന്നിട്ട് അഭിപ്രായം പറയണമെന്നും ഷക്കിർ കുറിപ്പിൽ പറയുന്നു.

നിലയിൽ സൗദി അറേബ്യൻ യുവതിയുടെ പരാതിയിൽ ഷക്കിറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുകയാണ്. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് ഇയാൾക്കെതിരായ പരാതി. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയിൽ ‌പറയുന്നു. മല്ലു ട്രാവലർ യുവതിയെ കൊച്ചിയിലേക്ക് ഇൻ്റർവ്യൂ ചെയ്യാനായി വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…

എന്റെ പേരിൽ ഒരു ഫേക്ക്‌ പരാതി വാർത്ത കണ്ടു. 100% ഫേക്ക്‌ ആണ്. മതിയായ തെളിവുകൾ കൊണ്ട്‌ അതിനെ നേരിടും. എന്നോട്‌ ദേഷ്യം ഉള്ളവർക്ക്‌ ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത്‌ എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്‌, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു…

Hot Topics

Related Articles