ക്രിക്കറ്റ് കളത്തിൽ നിന്ന് വ്യവസായത്തിലേയ്ക്ക് : പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് ഗാംഗുലി

കൊൽക്കത്ത : വ്യവസായ മേഖലയിൽ ഒരു കൈ നോക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് ഗാംഗുലി അറിയിച്ചു. അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും ഗാംഗുലി. പശ്ചിമ മേദിനിപൂരിലെ ഷൽബാനിയിലാണ് ഫാക്ടറി ആരംഭിക്കുന്നത്. ഫാക്ടറിക്കായി ബംഗാൾ സർക്കാർ ജിൻഡാലിന്റെ ഷൽബാനിയിലെ ഭൂമി നൽകും. 2500 കോടിയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ആറായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നിക്ഷേപകരെ ആകർഷിക്കുന്നതിനായി സ്പെയിനിലും ദുബായിലും സന്ദർശനത്തിനെത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിനിധി സംഘത്തിൽ ഗാംഗുലിയുണ്ട്.

Hot Topics

Related Articles